അബുദാബി: കേരളത്തിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്ത് എമിറേറ്റ്സ് റെഡ് ക്രസന്റ്. അബുദാബിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി എമിറേറ്റ്സ് റെഡ് ക്രസന്റ് വെസ്റ്റൺ റീജിയൻ ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹിയാൻ നടത്തിയ ചർച്ചയിലാണ് സഹായ വാഗ്ദാനം. ഇന്ത്യൻ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം സ്വീകരിക്കുന്നത്. ഫൗണ്ടേഷണൽചാരിറ്റി സംഘടനകളിൽ നിന്നും കേരളത്തിന് സഹായം തേടുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നതിനു നിയമ തടസങ്ങളുണ്ട്. എന്നാൽഫൌണ്ടേഷണൽ ചാരിറ്റി സംഘടനകളിൽ നിന്നും സഹായം സ്വീകരിക്കുന്നതിനു തടസമില്ലെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചു. കേരളത്തിലെ ഏതു മേഖലകളിലാണ് സഹായം അനിവാര്യമായിട്ടുള്ളതെന്നുചർച്ചചെയ്തു. ഇതനുസരിച്ചാണ് വീട് നിർമ്മാണ മേഖലയിൽ ആണ് സഹായം വേണ്ടതെന്നു തീരുമാനമായത്. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ സഹായങ്ങൾക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ യുസഫലി , മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് , ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി കോൺസുൽ സ്മിത പന്ദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ContentHighlights: emirates red crecent, pinarai vijayan, renowating kerala, kerala rain havoc and floods
from mathrubhumi.latestnews.rssfeed https://ift.tt/2J4943d
via
IFTTT
No comments:
Post a Comment