ശബരിമല റൂട്ടില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ശബരിമല റൂട്ടില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

നിലയ്ക്കൽ: ബുധനാഴ്ച പകൽ നിലയ്ക്കലിൽ നടന്ന സംഘർഷത്തിന്റെ ബാക്കിയെന്നോണം സമീപ്രദേശങ്ങളിൽ സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലേറ്. ശബരിമല - പത്തനംതിട്ട റൂട്ടിലാണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേയും പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായത്. പകൽ നിലയ്ക്കലിൽ പലതവണ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ലാത്തിച്ചാർജ്ജിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും മാധ്യമ വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ശബരിമലയിൽ നിന്നും തിരിച്ചുവരുന്ന വഴിയിൽ അക്രമം നടക്കുന്നത്. നിലയ്ക്കൽ - ഇലവുങ്കൽ റൂട്ടിലാണ് കൂടുതൽ അക്രമം നടന്നതെന്നാണ് വിവരം. പത്തിലേറെ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പലയിടത്തും ഭക്തർ കൂട്ടം കൂടി നിൽക്കുന്നത് പോലീസിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സന്നിധാനത്തേക്ക് പോകുന്നവരെയും പ്രതിഷേധിക്കുന്നവരേയും തിരിച്ചറിയാനാകാത്തത് പോലീസിനെ കുഴക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2J4oIeO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages