കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ രാവിലെ ബി.ജെ.പി.യില്‍ ചേര്‍ന്നു; രാത്രി കോൺഗ്രസിലേക്ക് മടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ രാവിലെ ബി.ജെ.പി.യില്‍ ചേര്‍ന്നു; രാത്രി കോൺഗ്രസിലേക്ക് മടങ്ങി

ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സി. ദാമോദർ രാജനരസിംഹയുടെ ഭാര്യയും സാമൂഹികപ്രവർത്തകയുമായ പദ്മിനി റെഡ്ഡി ബി.ജെ.പി.യിൽ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം പാർട്ടി വിട്ട് തിരിച്ച് കോൺഗ്രസിൽ ചേർന്നു. വ്യാഴാഴ്ച രാവിലെയാണ് പദ്മിനി റെഡ്ഡി സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ കെ. ലക്ഷ്മണന്റെ സാനിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. എന്നാൽ വൈകുന്നേരമായതോടെ അവർ തീരുമാനം മാറ്റി. രാത്രി ഒമ്പത് മണിയോടെയാണ് തിരികെ വരികെയാണെന്ന് പ്രഖ്യാപിച്ചത്. താൻ പാർട്ടി വിട്ടതിനെതിരെ കോൺഗ്രസ് പ്രവർത്തകർ വളരെ വികാരഭരിതരായാണ് പ്രതികരിക്കുന്നതെന്നും അതിനാൽ മടങ്ങിപ്പോകുകയാണെന്നുമായിരുന്നു ഇതിനെക്കുറിച്ച് അവരുടെ പ്രതികരണം. പദ്മിനി റെഡ്ഡി കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ കഴിവുള്ള ആളാണെന്നും അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും തെലങ്കാന ബി.ജെ.പി വക്താവ് കൃഷ്ണ സാഗർ റാവു അറിയിച്ചു. രാഷ്ട്രീയത്തിൽ വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നായിരുന്നു പദ്മിനിയുടെ ബി.ജെ.പി. പ്രവേശനവുമായി ബന്ധപ്പെട്ട് രാജനരസിംഹയുടെ പ്രതികരണം. അവിഭക്ത ആന്ധ്രാപ്രദേശിലെ എൻ. കിരൺകുമാർ റെഡ്ഡി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹ. നിലവിൽ കോൺഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി ചെയർമാനാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2RHkUEd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages