തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ വിശദീകരിക്കാൻ ഇടതുമുന്നണി എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മുഖ്യമന്ത്രി തന്നെ കാര്യങ്ങൾ വിശദീകരിക്കും. ഒക്ടോബർ 30-ന് മുമ്പ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങൾ നടത്തും. തുടർന്ന് ജില്ലയിലെ എൽ.ഡി.എഫ്. നേതൃത്വത്തിൽ മണ്ഡലം, പഞ്ചായത്ത് അടിസ്ഥാനത്തിലും വിശദീകരണ യോഗങ്ങൾ നടത്തും. ഇടതുമുന്നണി നേതൃയോഗമാണ് ഇതു തീരുമാനിച്ചത്. ഒക്ടോബർ 16-ന് തിരുവനന്തപുരത്തും 23-ന് പത്തനംതിട്ടയിലും 24-ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം നടക്കും. ഇപ്പോൾ നടക്കുന്ന സമരം സർക്കാരിനെ അട്ടിമറിക്കാനുള്ളതാണെന്ന് യോഗം വിലയിരുത്തിയതായി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ആർ.എസ്.എസും ബി.ജെ.പി.യും നടത്തുന്ന സമരത്തിലേക്ക് യു.ഡി.എഫും ചെന്നെത്തി. കോൺഗ്രസിന്റെ കൊടിയില്ലാതെ സമരംചെയ്യാനുള്ള തീരുമാനം സ്വന്തം അണികളെ സംഘപരിവാറിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ഇതിന്റെ അപകടം കോൺഗ്രസ് മനസ്സിലാക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.സുപ്രീംകോടതിവിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എൻ.എസ്.എസിനെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം വിമർശിച്ചില്ല. എന്നാൽ, എസ്.എൻ.ഡി.പി. നേതൃത്വം സമരത്തിനെതിരായ നിലപാടാണെടുത്തത് എന്ന് എടുത്തുപറയുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2IQLMNV
via
IFTTT
No comments:
Post a Comment