തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറികൾ നിയമവിരുദ്ധമായി വിൽപ്പന നടത്തിയ സംഭവത്തിൽ ഭാഗ്യക്കുറി വകുപ്പിന്റെ നടപടി. കോട്ടയം ജില്ലയിലെ മീനാക്ഷി ലോട്ടറീസ് ഉൾപ്പെടെ പന്ത്രണ്ടോളം ഏജൻസികളാണ് ഭാഗ്യക്കുറി വിൽപ്പനയിൽ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് നടത്തിയ ഭാഗ്യക്കുറി ഏജൻസികളെ ലോട്ടറി ഡയറക്ടർ സസ്പെന്റ് ചെയ്തു. ഭാഗ്യക്കുറികൾ അവസാന നാലക്കങ്ങൾ ഒരുപോലെ വരുന്ന രീതിയിൽ ക്രമീകരിച്ച് വിൽപ്പന നടത്തുന്ന രീതിയാണ് ഏജൻസികൾ സ്വീകരിച്ചിരുന്നത്. ഇതിനായി മറ്റ് ജില്ലകളിലേക്ക് അയച്ച ഭാഗ്യക്കുറികൾ ഇവിടെയെത്തിച്ച് സീൽ വെച്ച് നമ്പറുകൾ ഒരുമിച്ച് വരത്തക്ക വിധം ക്രമീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു. ഇത്തരത്തിൽ ക്രമക്കേട് വരുത്തിയതിലൂടെ ഏജൻസികൾ സംസ്ഥാന പേപ്പർ ലോട്ടറീസ് നിയമം (2011) ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. നേരത്തേ പാലക്കാട് ജില്ലയിലെ ഒരു ഏജൻസിക്കെതിരെയും സമാന പരാതി ലഭിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2ROPfkn
via
IFTTT
No comments:
Post a Comment