ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ ഞായറാഴ്ച രാവിലെ ഡൽഹിയിൽ തിരിച്ചെത്തി. സ്ത്രീകൾ തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനിലൂടെയാണ് അക്ബറിനെതിരെ ആരോപണങ്ങൾ പുറത്തെത്തിയത്. #WATCH Delhi:Union Minister MJ Akbar returns to India amid accusations of sexual harassment against him, says, "there will be a statement later on." pic.twitter.com/ozI0ARBSz4 — ANI (@ANI) October 14, 2018 ആരോപണങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് അക്ബർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതോടെ,വിദേശപര്യടനം വെട്ടിക്കുറച്ച് തിരികെയെത്താൻ അക്ബറിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. നിരവധി സ്ത്രീകളാണ് മുൻമാധ്യമപ്രവർത്തകൻ കൂടിയായ അക്ബറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ആരോപണങ്ങൾ ഉന്നയിച്ചവരിൽ അധികവും മാധ്യമരംഗത്തുനിന്നുള്ള സ്ത്രീകളാണ്. ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളായതിനാൽ അക്ബറിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാകുമെന്ന് ഉന്നതവൃത്തങ്ങൾ വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ എട്ടിന് മാധ്യമപ്രവർത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തലുകൾ ആരംഭിച്ചത്. അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സി പി എമ്മും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളിൽ പലരും വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. content highlights:M J Akbar returns to india today
from mathrubhumi.latestnews.rssfeed https://ift.tt/2CJmuRS
via
IFTTT
No comments:
Post a Comment