ലൈംഗികാതിക്രമം അറിഞ്ഞിട്ടും മറച്ചുവെച്ചു: രേവതിക്കെതിരെ പോലീസില്‍ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ലൈംഗികാതിക്രമം അറിഞ്ഞിട്ടും മറച്ചുവെച്ചു: രേവതിക്കെതിരെ പോലീസില്‍ പരാതി

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് പതിനേഴുകാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ നടി രേവതിക്കെതിരെ പോലീസിനു പരാതി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഇത്രയും കാലം മറച്ചു വെച്ചതിന് രേവതിക്കെതിരെ കേസെടുക്കണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും എറണാകുളം സെൻട്രൽ പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ശനിയാഴ്ച്ച കൊച്ചിയിൽ നടന്ന ഡബ്ലു.സി.സി വാർത്താസമ്മേളനത്തിനിടയിലാണ് വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമാ ഷൂട്ടിങിനിടെ ഒരു പെൺകുട്ടിക്ക് മോശം അനുഭവം ഉണ്ടായ കാര്യം തനിക്ക് അറിയാമെന്ന് രേവതി വെളപ്പെടുത്തിയത്. എന്നെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് മുറിയിൽ തട്ടി വിളിക്കുകയായിരുന്നുവെന്നാണ് രേവതി വെളിപ്പെടുത്തിയത്. ആ പെൺകുട്ടിയുടെ അനുവാദം ഇല്ലാതെ കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്നും രേവതി പറഞ്ഞിരുന്നു. സമ്മേളനത്തിൽ മീ ടൂ ക്യാമ്പെയ്നിനെക്കുറിച്ചു നടന്ന പരാമർശത്തിനിടയിലാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിഭാഷകനായ ജിയാസ് ജമാലാണ് ഡബ്ലു.സി.സി അംഗം കൂടിയായരേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2RLSk4x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages