സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ സംഭവം; ജഡ്ജിയുടെ ഭാര്യ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ സംഭവം; ജഡ്ജിയുടെ ഭാര്യ മരിച്ചു

ചണ്ടീഗഢ്: ഹരിയാണയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി ക്രിഷൻ കാന്ത് ശർമയുടെ ഭാര്യ ഋതുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം സെക്ടർ 49ലെ ആർക്കഡിയ മാർക്കറ്റിൽ വച്ചാണ് ഋതുവിനും മകൻ ധ്രുവിനും നേർക്ക് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാൽ സിങ് വെടിയുതിർത്തത്. പതിനെട്ടുകാരനായ ധ്രുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ഷോപ്പിങ്ങിനെത്തിയതായിരുന്നു ഋതുവും ധ്രുവും. ആദ്യം ഋതുവിനു നേർക്കാണ് മഹിപാൽ സിങ് വെടിയുതിർത്തത്. പിന്നീട് ധ്രുവിനെയും വെടിവയ്ക്കുകയും കാറിനുള്ളിലേക്ക് വലിച്ചിടാനും ശ്രമിച്ചു. എന്നാൽ ഇതിന് സാധിക്കാതെ വന്നതോടെ ഋതുവിനെയും ധ്രുവിനെയും മാർക്കറ്റിൽ തന്നെ ഉപേക്ഷിച്ച് അതേ കാറിൽ കയറി മഹിപാൽ സിങ് രക്ഷപ്പെടുകയായിരുന്നു. ഋതുവിനെയും ധ്രുവിനെയും വെടിവച്ച കാര്യം മഹിപാൽ സിങ് ക്രിഷൻ കാന്തിനെ വിളിച്ചറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടുവർഷമായി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മഹിപാൽ സിങ്.ഇയാളെ പിന്നീട് ഫരീദാബാദിൽനിന്ന് അറസ്റ്റ് ചെയ്തു. മഹിപാലിനെആക്രമണത്തിനു പ്രേരിപ്പിച്ച കാര്യമെന്താണെന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് content highlights:Gurgaons judges wife attacked by security guard dies #WATCH: Wife and son of an additional sessions judge shot at by the judges gunman in #Gurugrams Sector-49. Both the injured have been admitted to the hospital and the gunman has been arrested. pic.twitter.com/rMqXdYHrxR — ANI (@ANI) October 13, 2018


from mathrubhumi.latestnews.rssfeed https://ift.tt/2yBrymE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages