ശബരിമല : ശബരിമലയിലെ 'പെണ്‍വിഷയം' കത്തുന്നതിനിടെ ശബരിമല ക്ഷേത്രവും പതിനെട്ടാം പടിയും സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു... പതിനെട്ടാം പടിയിലെ ആദ്യപടി കമഴ്ത്തിവെച്ചിരിക്കുകയാണെന്നും 'കരിമലയരയന്‍ വക' എന്ന് അതില്‍ കൊത്തിവെച്ചിട്ടുണ്ടെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഐക്യമലയരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി.കെ സജീവാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. സംശയമുള്ളവര്‍ക്ക് ആര്‍ക്കിയോളജി വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കാം. പടിയില്‍ കരിമല അരയന്‍ വക എന്ന് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണെന്നും രണ്ടാമത്തെ പൂജാരി താളനാനി അരയനാണെന്നും മൂന്നാമതെത്തിയത് കോര്‍മന്‍ അരയനാണെന്നും സജീവ് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കാരണവന്‍മാരെയെല്ലാം ജാതി പറഞ്ഞ് അവിടെ നിന്നും ഓടിച്ചതാണെന്നും പിന്നീട് 1902 മുതലാണ് താഴ്മണ്‍ മഠംകാര്‍ ശബരിമല അയ്യപ്പന്റെ പൂജാരിമാരായി വന്നതെന്നും ഇതൊക്കെ പുരാവസ്തു രേഖകളില്‍ ഉള്ളതാണെന്നും സജീവ് പറയുന്നു.
ശബരിമലയില്‍ നിന്നും 28 കിലോ മീറ്റര്‍ ഉള്ളില്‍ പൊകക്കുത്തിപ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെയും 18 പടികള്‍ കൊത്തിവെച്ചിട്ടുണ്ട്. അത് ഇപ്പോഴും കാണാം. അവിടെ തമസിച്ചിരുന്ന മലഅരയന്‍മാരെ ഇറക്കിവിട്ട ശേഷം ക്ഷേത്രം കയ്യേറിയതാണ്. ഞങ്ങളെ പിതാക്കന്‍മാരുടെ ആത്മാക്കളുടെ വേദനയാണ് ഇന്ന് അവിടെ നടക്കുന്ന അനിഷ്ഠസംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കല്‍ മഹാദേവക്ഷേത്രവും ഐക്യമലയരയ വിഭാഗത്തിന്റേതായിരുന്നു. ആ ക്ഷേത്രത്തിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഇപ്പോഴും രണ്ട് ചിത്രങ്ങള്‍ കിടപ്പുണ്ട്. 13ാം നൂറ്റാണ്ടില്‍ വരച്ച ചിത്രങ്ങളാണവ. അത്തരത്തിലുള്ള ഒരു ചിത്രം കഴിഞ്ഞ പ്രളയകാലത്ത് ആറന്‍മുളയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തന്ത്രി രാജീവര് പറഞ്ഞത് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് കത്തിച്ചിരുന്നത് മലഅരയന്‍മാരായിരുന്നു എന്നതിന് തെളിവില്ലെന്നാണ്, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ അങ്ങനെ പറയരുത്. 116 വര്‍ഷം മുമ്പ് തന്ത്രി കുടുംബമായിരുന്നോ മകരജ്യോതി കത്തിച്ചിരുന്നത്, അതിന് തെളിവുണ്ടോ എന്നും സജീവ് ചോദിക്കുന്നു.
from mangalam.com https://ift.tt/2EFOurj
via IFTTT
No comments:
Post a Comment