ന്യൂഡല്‍ഹി: അമ്മയെയും മകളെയും പോലീസ് സ്റ്റേഷനില്‍ വെച്ച് നഗ്നയാക്കി മര്‍ദ്ദിച്ചു. മോഷണക്കുറ്റത്തിന് അറസ്റ്റിലായ ഇരുവരെയും പുരുഷ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥ നഗ്നരാക്കി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ബിലാസ്പുരിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവം വിവാദമായതോടെ വിശദീകരണമാവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ് മേധാവിക്ക് കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്.
ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്്. 60 വയസുള്ള സ്ത്രീയെയും ഇവരുടെ 27കാരി മകളെയും പോലീസ് ഉദ്യോഗസ്ഥ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇരുവര്‍ക്കും സാരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. അമ്മ അതിരക്തസമ്മര്‍ദരോഗിയാണെന്നും ചികിത്സ നല്‍കണമെന്നും മകള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ തയ്യാറായില്ലെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഛത്തീസ്ഗഡ് പോലീസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യം ചെയ്ത ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 17ന് അമ്മയെയും മകളെയും കോടതിയില്‍ ഹാജരാക്കിയതോടെയാണ് മര്‍ദന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയായിരുന്നു.
from mangalam.com https://ift.tt/2yCkRBR
via IFTTT
No comments:
Post a Comment