ബെംഗളൂരു: ഒരിക്കല്‍കൂടി പൊതുവേദിയില്‍ വികാരാധീനനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. താന്‍ ജീവിക്കുന്നത് ജനങ്ങളെ സേവിക്കാനാണെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച മാണ്ഡ്യയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കുമാരസ്വാമി കണ്ണുനീരണഞ്ഞത്.
ബിജെപി കര്‍ണാടക സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമി രംഗത്തുവന്നിരിക്കുന്നത്. താന്‍ ഇപ്പോള്‍ അധികാരത്തില്‍ വന്നത് ദൈവത്തിന്റെ കൃപകൊണ്ടും കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കൊണ്ടുമാണെന്ന് കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസം താന്‍ അനാരോഗ്യം കാരണം ആശുപത്രിയില്‍ ആയിരുന്നു. കാരണം വ്യക്തമാക്കുന്നില്ലെ എങ്കിലും താന്‍ എന്ന് തന്റെ ജനങ്ങളെ ചതിക്കുന്നുവോ അന്നുമുതല്‍ ജീവനോടെയുണ്ടെങ്കിലും മരിച്ച പോലെ തന്നെയാണ്. പണം ഉണ്ടാക്കുകയല്ല തന്റെ ലക്ഷ്യമെന്നും ജനങ്ങളുടെ സ്‌നേഹവും അടുപ്പവുമാണ് തന്റെ സ്വത്തെന്നും കുമാരസ്വാമി പറഞ്ഞു.
ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ താന്‍ മരണപ്പെടേണ്ടതായിരുന്നുവെന്ന് ഒരുപാട് റാലികളില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ജീവനോടെ തിരിച്ചു വരുവാനായി. എത്ര നാള്‍ ജീവിച്ചിരിക്കുന്നുവെന്നത് തനിക്ക് പ്രാധാന്യമുള്ള കാര്യമല്ല. എന്നാല്‍, ദൈവം നല്‍കിയ ഈ അധികാരത്തിലൂടെ എല്ലാ കുടുംബങ്ങളെയും തനിക്ക് സേവിക്കണം. അതാണ് മുന്നിലുള്ള വെല്ലുവിളിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടക ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനും ജെഡിഎസിനും ഈ ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഒപ്പം ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം വിട്ടു കൊടുക്കേണ്ടി വന്ന ബിജെപിക്ക് സര്‍ക്കാരിനെതിരെ ആയുധങ്ങള്‍ മിനുക്കാന്‍ ലഭിച്ച അവസരം കൂടിയാണ് ഉപതെരഞ്ഞെടുപ്പ്.
from mangalam.com https://ift.tt/2JiChr6
via IFTTT
No comments:
Post a Comment