പെണ്ണുങ്ങള്‍ക്കെന്താ അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടാകില്ലേ?; മാസ് മറുപടിയുമായി അമ്മൂമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

പെണ്ണുങ്ങള്‍ക്കെന്താ അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടാകില്ലേ?; മാസ് മറുപടിയുമായി അമ്മൂമ്മ

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ മല ചവിട്ടാന്‍ ചില യുവതികള്‍ എത്തിയതും ഇത് തടയാന്‍ ഭക്തര്‍ ശ്രമിച്ചത് വന്‍ വിവാദങ്ങള്‍ ഇടവെച്ചത്. മല ചവിട്ടാന്‍ യുവതികളെ അനുവദിക്കില്ലെന്ന് കാട്ടി പത്തനംതിട്ട മുതല്‍ സന്നിധാനം വരെ ആളുകള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കോടതി വിധി കണക്കിലെടുത്ത് മല കയറാന്‍ എത്തിയ സ്ത്രീകളെ ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയച്ചു. ഇത്തരം പ്രതിസന്ധികള്‍ക്കിടയില്‍ പ്രതിഷേധക്കാര്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു അമ്മൂമ്മ. ശബരിമലയില്‍ പെണ്ണുങ്ങള്‍ ആവുന്ന കാലത്ത് പോകണമെന്നും വയസ്സായാല്‍ പിന്നെ പോകുന്ന കാര്യം നടക്കില്ലെന്നും തന്റെ കൊച്ചുമകളോട് പറയുകയാണ് അമ്മൂമ്മ.

'എല്ലാ സ്ത്രീകളും പോകണം, തൊഴണം. പെണ്ണുങ്ങള്‍ക്കെന്താ കാണേണ്ട ആഗ്രഹമുണ്ടാകില്ലേ? പെണ്ണ് എന്ന് ചിന്തിച്ചിട്ട് ഒന്നും കണ്ടുകൂടെ? എല്ലാവരും വയസ്സാകുന്നത് വര*!*!*!െ കാത്തിരിക്കുമ്പോഴേക്കും മരിക്കുകയും ചെയ്യും. പിന്നെ എങ്ങനെയാ കാണുക. എനിക്കിപ്പോള്‍ കഴിയുമെങ്കില്‍ ഞാന്‍ പോകുമായിരുന്നു. ഇപ്പോള്‍ എനിക്ക് പോകാന്‍ കഴിയിലല്ലോ? അതുകൊണ്ട് എല്ലാ പെണ്ണുങ്ങളും കഴിയുന്ന കാലത്ത് പോയി ഭഗവാനെ കണ്ടിരിക്കണം'.



from mangalam.com https://ift.tt/2Psaiea
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages