ഷാര്‍ജ: സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ കൊലപ്പെടുത്തി. പ്രതികളില്‍ ഒരാള്‍ കൊല്ലുപ്പെട്ടയാളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. യുവാവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുഎഇയിലെ അല്‍ ബയാന്‍ പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രവാസികളായ ഏഷ്യക്കാരാണ് പ്രതികള്‍. ഇവര്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമാവുകയും ഇവര്‍ കമിതാക്കളായി മാറുകയും ചെയ്തു. എന്നാല്‍ ഇവരില്‍ ഒരാള്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലാനുകയും ഇയാളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പരാതിപ്പെടാനും സംഭവം പുറത്തുപറയാനും ഇയാള്‍ ഭയപ്പെടുന്നുവെന്ന് മനസിലാക്കി പല തവണ ഇയാള്‍ യുവാവിനെ പീഡിപ്പിച്ചു.
കൊലപാതകം നടന്ന ദിവസവും പ്രതി യുവാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ പങ്കാളിയുടെ സുഹൃത്ത് മുറിയിലെത്തി. താന്‍ പിടിക്കപ്പെടുമെന്ന് മനസിലായപ്പോള്‍ ഇയാള്‍ അടുത്തിരുന്ന കത്തി കൈയ്യിലെടുത്തു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പിടിവലി ഉണ്ടാവുകയും ഇതിനിടെ യുവാവിന്റെ ശരീരത്തില്‍ കത്തി കുത്തി കയറുകയുമായിരുന്നു. കൊലപാതകം സംബന്ധിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
from mangalam.com https://ift.tt/2JdOGwC
via IFTTT
No comments:
Post a Comment