ഇസ്താംബൂള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖാഷോഗി കൊല്ലപ്പെട്ട സംഭവം വന്‍ വിവാദം ഉയര്‍ത്തിയിരിക്കേ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിന്റെ കാറില്‍ രണ്ടു കൂറ്റന്‍ സ്യൂട്ട്‌കെയ്‌സുകള്‍ കണ്ടെത്തിയതായി തുര്‍ക്കി പോലീസ്. ഒരു കമ്പ്യൂട്ടര്‍, പേപ്പറുകള്‍ എന്നിവയും ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മദ്ധ്യേഷ്യന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു പച്ച നിറമുള്ള കാറില്‍ നിന്നും കണ്ടെത്തിയ ഈ വസ്തുക്കള്‍ പക്ഷേ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖാഷോഗിയുമായി ബന്ധപ്പെട്ടതാണോ ഇവയെന്ന് വ്യക്തമല്ല.
ഇസ്താംബൂളിലെ സുല്‍ത്താന്‍ഗാസി ജില്ലയിലെ പാര്‍ക്കിംഗ് സ്ഥലത്തു നിന്നും തിങ്കളാഴ്ച കണ്ടെത്തിയ കാര്‍ ജമാല്‍ ഖാഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ്. സൗദി സംഘത്തിനൊപ്പം തുര്‍ക്കി അന്വേഷകരും ചേര്‍ന്നാണ് കാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഒക്‌ടോബര്‍ 2 നായിരുന്നു ഖാഷോഗി കൊല്ലപ്പെട്ടത്. കോണ്‍സുലേറ്റിനുള്ളില്‍ നടന്ന അടിപിടിക്കിടെ ഖാഷോഗി കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൗദി പറഞ്ഞത്. അതേസമയം സംഭവം ലോകനേതാക്കളും അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ വിഭാഗവും ഏറ്റെടുത്തതോടെ വന്‍ വിവാദമായി മാറുകയായിരുന്നു.
അതേസമയം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഖാഷോഗി കൊല്ലപ്പെട്ടതെന്നാണ് വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ് എര്‍ദോഗന്‍ പറഞ്ഞത്. ഖാഷോഗി ക്രൂരമായ കൊലപാതകത്തിന് ഇരയാകുകയായിരുന്നെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്. ആകസ്മീകമായി നടന്ന മരണമല്ലെന്നും മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകമാണെന്നും എര്‍ദോഗന്‍ വെള്ളിയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു. ആരുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകികള്‍ എത്തിയതെന്ന മറുപടി ഞങ്ങള്‍ക്ക് കിട്ടണമെന്ന് എര്‍ദോഗന്‍ പറഞ്ഞു.
from mangalam.com https://ift.tt/2yvnRzU
via IFTTT
No comments:
Post a Comment