കവി എം.എന്‍. പാലൂര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

കവി എം.എന്‍. പാലൂര്‍ അന്തരിച്ചു

കോഴിക്കോട് : കവി എം.എൻ. പാലൂർ (86)അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെകോഴിക്കോട് കോവൂരെവസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയിൽ പാറക്കടവിൽ 1932ലാണ് പാലൂർ ജനിച്ചത്. യഥാർത്ഥ പേര് പാലൂർ മാധവൻ നമ്പൂതിരി.ചെറുപ്രായത്തിൽ തന്നെ, സംസ്കൃതവും പിന്നീട് കഥകളിയും അഭ്യസിച്ചു. ബോംബെ വിമാനത്താവളത്തിൽ ഇന്ത്യൻ എയർലൈൻസിൽ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം, 1990ലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ കവിതകളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയാണ് ഉഷസ്സ്. പേടിത്തൊണ്ടൻ, കലികാലം, തീർഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. 2013ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ സ്മാരക കവിതാ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി, മകൾ: സാവിത്രി ഉജ്ജ്വല നിമിഷം ; എം.എൻ. പാലൂരിനെ സുഭാഷ് ചന്ദ്രൻ ഓർമിക്കുന്നു Read More


from mathrubhumi.latestnews.rssfeed https://ift.tt/2pJB5UT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages