ബള്‍ഗേറിയയില്‍ കുറ്റാന്വേഷണ പരിപാടിയുടെ അവതാരകയെ ബലാത്സംഗം ചെയ്ത് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ബള്‍ഗേറിയയില്‍ കുറ്റാന്വേഷണ പരിപാടിയുടെ അവതാരകയെ ബലാത്സംഗം ചെയ്ത് കൊന്നു

സോഫിയ: ബൾഗേറിയയിൽ യുവ മാധ്യമപ്രവർത്തകയെ ബലാത്സംഗം ചെയ്ത് കൊന്നു.ടെലിവിഷൻ മാധ്യമ പ്രവർത്തകയായ വിക്ടോറിയ മാരിനോവയെ (30) ശനിയാഴ്ചയാണ് റൂസിനു സമീപപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റാന്വേഷണത്തെക്കുറിച്ചുള്ള ടെലിവിഷൻ പരിപാടിയുടെ അവതാരക കൂടിയായിരുന്നു മരിനോവ. കൊലയ്ക്കു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മരിനോവയെ മരിച്ച നിലയിൽ കണ്ടെത്തിയ പാർക്കിനു സമീപം ഒരു മാനസികാരോഗ്യകേന്ദ്രമുണ്ടെന്നും അവിടെയുള്ള ഏതെങ്കിലും രോഗിയാണോ ഇതിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നതായുംപോലീസ് അറിയിച്ചു. ലൈഫ്സ്റ്റൈൽ ജേർണലിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്ന മരിനോവ സെപ്റ്റംബറിലാണ് ഡിറ്റക്ടർ എന്ന അന്വേഷണാത്മകപരിപാടി അവതരിപ്പിക്കാൻ ആരംഭിച്ചത്. എന്നാൽ ഈ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നുറപ്പിക്കാനാവില്ലെന്നും ഇവരുടെ മരണത്തിനു മുമ്പ് പരിപാടിയുടെ ഒരു എപ്പിസോഡ് മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ മരിനോവ ഉൾപ്പെടെ മൂന്നു മാധ്യമപ്രവർത്തകരുടെ കൊലപാതകം യൂറോപ്പിലാകെ ചർച്ചാവിഷയമായിരിക്കുകയാണ്. മാധ്യമ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് മാധ്യമലോകത്തിന്റെ അഭിപ്രായം.


from mathrubhumi.latestnews.rssfeed https://ift.tt/2PlWxdv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages