തിരുവനന്തപുരം: വയലിൻ വാദകനും സംഗീത സംവിധായകനുമായ ബാലഭാസ്കർ ഇനി ഓർമ. യൂണിവേഴ്സിറ്റി കോളജിലും കലഭാവനിലും പൊതുദർശനത്തിന് ശേഷം തിരുമലയിലെ സ്വവസതിയിൽ എത്തിച്ച ഭൗതികദേഹം ബുധനാഴ്ച പതിനൊന്നേകാലോടു കൂടി തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ആയിരങ്ങളാണ് സംഗീത പ്രതിഭയെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്തിയത്. സെപ്തംബർ 25നാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസ്സുകാരി തേജസ്വിനി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്കർ ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ അന്തരിച്ചു. ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2NYMyOE
via
IFTTT
No comments:
Post a Comment