ന്യൂഡൽഹി: പ്രാചീന ഋഷിമാരുടെ ശാസ്ത്രീയകണ്ടെത്തലുകൾ എൻജിനീയറിങ് വിദ്യാർഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനൊരുങ്ങി ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ. ഭാരത് വിദ്യാഭവൻ പ്രസിദ്ധീകരിച്ച ഭാരത് വിദ്യാസാരം എന്ന കൃതിയാണ് എൻജിനീയറിങ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. വ്യാപകമായ എതിർപ്പുകൾക്കാണ്ഇത്തരമൊരു നീക്കംഇടയാക്കിയിരിക്കുന്നത്. എൻജിനീയറിങ് വിദ്യാർഥികൾക്കുള്ള മാതൃകാ പഠനപദ്ധതിയുടെ ഭാഗമായിഎലക്ടീവ് കോഴ്സ് ആയാണ് ഭാരത് വിദ്യാസാരം എന്ന കൃതിഉൾപ്പെടുത്തിയിരിക്കുന്നത്. പുരാതന ഭാരതത്തിലെ ഋഷിമാരുടെ ശാസ്ത്രീയ കണ്ടെത്തലുകളെക്കുറിച്ചും തത്വശാസ്ത്രങ്ങളെക്കുറിച്ചുംപ്രതിപാദിക്കുന്നതാണ് ഈകൃതി. രാജ്യത്തെ മൂവായിരം എൻജിനീയറിങ് കോളേജുകളിൽ ഇത് അടുത്ത വർഷം മുതൽ വിദ്യാർഥികളെ പഠിപ്പിച്ചു തുടങ്ങുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്ര, തത്വചിന്താ മേഖലകളിൽ ഇന്ത്യയുടെ ചരിത്രത്തെ എൻജിനീയറിങ് വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൃതി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇതിനെതിരെ ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവരിൽനിന്ന് പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്. മുംബൈയിലെ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനിലെ ശാസ്ത്രജ്ഞനായ അങ്കിത് സുലേയുടെ നേതൃത്വത്തിൽ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന് ഓൺലൈൻ വഴി പരാതി അയച്ചിട്ടുണ്ട്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഒരു കപടശാസ്ത്ര കൃതിയാണെന്നും ഇത് പാഠ്യപദ്ധതിയിൽനിന്ന് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൃതിയിൽ പറയുന്ന വിചിത്രവും അടിസ്ഥാനരഹിതവുമായ അവകാശവാദങ്ങൾ അങ്കിത് സുലേ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഗസ്ത്യ മുനി ബാറ്ററി കണ്ടുപിടിച്ചതായും വൈദ്യുത വിശ്ലേഷണത്തിലൂടെ ജലത്തിൽനിന്ന് ഓക്സിജനും ഹൈഡ്രജനും ഉൽപാദിപ്പിച്ചതായും കൃതിയിൽ പറയുന്നു. ന്യൂട്ടന്റെ ചലന നിയമത്തിന്റെ തത്വങ്ങൾ കണാദ മഹർഷിയുടെ വൈശേഷിക സൂത്രത്തിൽ ചർച്ചചെയ്യുന്നുണ്ടെന്നും പുസ്തകം പറയുന്നു. 5000 വർഷം മുൻപ് രചിക്കപ്പെട്ട ഭരദ്വാജ മഹർഷിയുടെ വൈമാനിക ശാസ്ത്രത്തിൽ വിമാനം, കപ്പൽ എന്നിവയുടെ നിർമാണത്തെക്കുറിച്ചും വൈമാനിക ഇന്ധനം, പൈലറ്റിനെ പരിശീലിപ്പിക്കൽ തുടങ്ങിയവ സംബന്ധിച്ച ആധികാരിക ഗ്രന്ഥമാണെന്നും ഭാരത് വിദ്യാസാരത്തിൽ പറയുന്നു. ഭൂഗുരുത്വ സിദ്ധാന്തം ആദ്യമായി സൂചിപ്പിക്കപ്പെടുന്നത് ഋഗ്വേദത്തിലാണെന്നും കൃതിയിലുണ്ടെന്ന് സുലേ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. തത്വചിന്താപരമായ ഇത്തരം പുരാതന കൃതികളെ തെറ്റിദ്ധരിക്കുകയോ മനഃപൂർവം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്തുകൊണ്ടാണ് ഭാരത് വിദ്യാസാരത്തിലെ അവകാശവാദങ്ങളൊക്കെ അവതരിപ്പിക്കുന്നതെന്ന് സുലേ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അക്കാദമികമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നത് വിദ്യാർഥികളുടെ ഭാവിയ്ക്ക് വലിയ കോട്ടമുണ്ടാക്കുമെന്നും അതിനാൽ ലജ്ജാകരമായ ഉള്ളടക്കമുള്ള ഈ കൃതി പാഠ്യപദ്ധതിയിൽനിന്ന് പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പുസ്തകത്തെ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കരുതെന്നും ഇന്ത്യൻ ജ്ഞാനവ്യവസ്ഥയെക്കുറിച്ച് പഠിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാരത് വിദ്യാസാരത്തിന്റെ എഡിറ്റർമാരിലൊരാളായ ശശിബാല ഭാരതീയ വിദ്യാഭവനുവേണ്ടിമറ്റൊരു ഓൺലൈൻ പരാതിയും സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന് നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ അനിൽ സഹസ്രബുദ്ധെയും ഈ പരാതിയിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യൻ ജ്ഞാന പാരമ്പര്യത്തെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് പുസ്തകത്തിലുള്ളതെന്നും ഇത് പാഠ്യപദ്ധതിയിൽ നിലനിർത്തണമെന്നുമാണ്സഹസ്രബുദ്ധെയുടെ നിലപാട്. Content Highlights:Engineering Colleges, Bharat Vidya Saar, All India Council of Technical Education, Newton
from mathrubhumi.latestnews.rssfeed https://ift.tt/2O0XWtl
via
IFTTT
No comments:
Post a Comment