പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ ഭക്തരുടെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ വ്യാപകമായി അക്രമം. വനിതാ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞെുപിടിച്ചാണ് ആക്രമണം. നിലയ്ക്കലിലാണ് ഭക്തര്‍ നില വിട്ട് പെരുമാറുന്നത്. 500 ഓളം പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളു. സമരക്കാരെ പിന്തിരിപ്പിക്കാന്‍ സമരനേതാക്കള്‍ പോലും തയ്യാറാകുന്നില്ല.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനരെ സംഘടിതമായാണ് ആക്രമണം നടക്കുന്നത്. രാവിലെ റിപ്പബ്ലിക് ചാനലിന്റെ വാഹനം തകര്‍ക്കുകയും റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയ്ക്ക് നേരെ ആക്രമണവും അഴിച്ചുവിട്ടിരുന്നു. ഉച്ചയോടെ സ്ഥിതി കൂടുതല്‍ വഷളായി. റിപ്പോര്‍ട്ടര്‍ ടിവിയുടെ കാമറ അടിച്ചുതകര്‍ത്തു. ആജ് തക് റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ന്യൂസ് മിനിട്‌സ് റിപ്പോര്‍ട്ടര്‍ സരിത ബാലനെ ബസില്‍ നിന്ന് ഇറക്കിവിട്ടു. സി.എന്‍.എന്‍ ന്യുസ്18 ചാനല്‍ വാഹനം അടിച്ചുതകര്‍ത്തു. റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമിയെ ആക്രമിച്ചു.
ബസില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും ഇറക്കിവിട്ടു. വനിതാ പോലീസിനെയും ബസില്‍ നിന്ന് ഇറക്കിവിട്ടു. യാത്രക്കാരുമായി പമ്പയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിനു നേര്‍ക്ക് കല്ലേറുണ്ടായി.
കോടതിവിധിക്ക് മുന്‍പ് പമ്പവരെ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിക്കുന്നത്. പ്രാര്‍ത്ഥനായജ്ഞമെന്ന പേരില്‍ പമ്പയിലെ ഗണപതി ക്ഷേത്രത്തിനു സമീപം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. നേരത്തെ ഇവരെ അറസ്റ്റു ചെയ്തുനീക്കിയെങ്കിലും വീണ്ടും പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തി. സ്ത്രീപ്രവേശനം നിഷേധിച്ചുവെന്ന മുന്നറിയിപ്പ് ബോര്‍ഡ് ഇന്നലെ ഫ്‌ളക്‌സ് വച്ച് അധികൃതര്‍ മറച്ചിരുന്നു. ഇത് പ്രതിഷേധക്കാര്‍ വലിച്ചുമാറ്റി.
from mangalam.com https://ift.tt/2RVa3Xp
via IFTTT
No comments:
Post a Comment