സന്നിധാനം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്ത തെറ്റാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍ യുവതിപ്രവേശനമുണ്ടായാല്‍ തന്ത്രി ക്ഷേത്രം അടച്ചിട്ട് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
'അമ്പലം അടച്ചിടുമെന്ന് പറയുന്നത്. എന്നാല്‍ അമ്പലം അടച്ചിടാന്‍ പറ്റില്ല. അമ്പലം അടച്ചിടുന്നത് ആചാരങ്ങളുടെ ലംഘനമാണ്. മാസത്തില്‍ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ഇവിടുത്തെ ആചാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ തന്നെ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ലെന്നും' തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.
from mangalam.com https://ift.tt/2OYgz11
via IFTTT
No comments:
Post a Comment