കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം കടുക്കുകയാണ്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വ്യക്തമായ നിലപാടു സ്വീകരിച്ച് മുന്നോട്ടു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് പിണറായി അല്ലാതെ മറ്റൊരാള്‍ കേരളത്തെ നയിക്കുന്നത് ചിന്തിക്കാന്‍ പോലുമാവില്ലെന്നാണ് എന്‍.എസ് മാധവന്‍ അഭിപ്രായപ്പെടുന്നത്.
History is kind to Kerala. At this time of communal polarisation, can’t think of anyone other than Pinarayi to lead it. Idea of Kerala is safe with him.— N.S. Madhavan (@NSMlive) October 17, 2018
പിണറായിയെ പ്രശംസിച്ച് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ-
'ചരിത്രം കേരളത്തോടു കരുണ കാണിച്ചു. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ ഒരാളെയും ചിന്തിക്കാനാവില്ല. കേരളം എന്ന ആശയം പിണറായിയുടെ കൈയില്‍ സുരക്ഷിതമാണ്.'
ശബരിമല വിഷയത്തില്‍ നിലപാടു വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നതിനിടയിലാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്. ആചാരങ്ങള്‍ ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് ശ്രീനാരയണ ഗുരുവും അയ്യന്‍കാളിയും പഠിപ്പിച്ചതെന്ന പിണറായിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2ED91Nh
via IFTTT
No comments:
Post a Comment