കോഴിക്കോട്: കുട്ടികളിൽ കാണുന്ന നാലു രോഗങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി വികസിത രാജ്യങ്ങളുടേതിന് സമാനമാവുന്നു. പൊണ്ണത്തടി, അന്തരീക്ഷ മലിനീകരണം മൂലമുണ്ടാവുന്ന ശ്വാസകോശ രോഗങ്ങൾ, ഭാവിയിൽ പ്രമേഹം ഉണ്ടാവുംവിധമുള്ള ഭക്ഷണശൈലി, മെറ്റേണൽ ഡിപ്രൈവേഷൻ (അമ്മയിൽനിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനാലുള്ള വിഷമങ്ങൾ) എന്നീ വികസിത രാജ്യങ്ങളിലെ കുട്ടികളിൽ കണ്ടുവരുന്ന രോഗങ്ങളാണ് കേരളത്തിലും പ്രശ്നമാവുന്നത്. പൊണ്ണത്തടി വേണ്ട ആരോഗ്യകരമല്ലാത്ത പൊണ്ണത്തടി കുട്ടികളിൽ വർധിച്ചുവരാൻ കാരണം, കളികൾ കുറഞ്ഞതും ജങ്ക് ഫുഡ് ഉപയോഗം കൂടിയതും ഏറെനേരം ടി.വി.ക്കും മൊബൈലിനും കംപ്യൂട്ടറിനും മുന്നിൽ ചെലവഴിക്കുന്നതുമാണ്. ജീവിതശൈലീ രോഗമായാണ് ഇതിനെ വിദഗ്ധർ വിലയിരുത്തുന്നത്. ഫാസ്റ്റ് ഫുഡുകൾ കുറയ്ക്കുക, പഠനസമ്മർദം കുറയ്ക്കുക, വ്യായാമം എന്നിവയാണ് പരിഹാരം. ഓരോ 10 വർഷത്തിനിടയിലും ഹൃദ്രോഗബാധ ഉണ്ടാവുന്ന പ്രായം 5-10 വർഷം പിന്നോട്ടാവുന്ന സ്ഥിതി കേരളത്തിലുണ്ട്. 30-35 വയസ്സുമുതൽ രക്തക്കുഴലുകളും ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാണപ്പെടുന്നതിനു കാരണം കുട്ടിയായിരിക്കുമ്പോൾ മുതൽ തുടരുന്ന ജീവിതചര്യകളാണ്. സൂക്ഷിക്കാം, പ്രമേഹത്തെ ബേക്കറി സാധനങ്ങളും മറ്റും കുട്ടികൾക്ക്് കൂടുതലായി നൽകുന്നത് 30 കഴിയുമ്പോഴേ പ്രമേഹബാധിതരായി കുട്ടികൾ മാറാൻ കാരണമാവും. കുട്ടികൾക്ക് മധുരമേറിയ പലഹാരങ്ങളും പാനീയങ്ങളും നിയന്ത്രിക്കണം. പ്രിസർവേറ്റീവുകൾ, രുചിവർധനയ്ക്കുള്ള രാസവസ്തുക്കൾ തുടങ്ങിയവ ഒഴിവാക്കണം. ഭക്ഷണത്തിന് കൃത്രിമനിറങ്ങൾ നൽകുന്നതും കുറയ്ക്കുക. വേണം, അമ്മയുടെ സാന്നിധ്യം മെറ്റേണൽ ഡിപ്രൈവേഷൻ സിൻഡ്രോം കേരളത്തിൽ പുതിയ പ്രശ്നമാണ്. കുട്ടി ഏറ്റവും ഇഷ്ടപ്പെടുന്നത് അച്ഛനമ്മമാരുടെ സാമീപ്യവും സാന്നിധ്യവുമാണ്. അണുകുടുംബങ്ങൾ ഏറിയതും അമ്മമാർ ജോലിയെടുക്കുന്നത് കൂടിയതും മറ്റും കുട്ടിക്ക്്് അമ്മമാരുടെ സാമീപ്യം തീരെ കുറയുന്നു. ഇത് കൂടെക്കൂടെ രോഗങ്ങൾക്ക്്് കാരണമാവുന്നു. രോഗം വന്നാൽ അമ്മയുടെ അടുപ്പം എപ്പോഴും കിട്ടുമല്ലോ എന്ന് മനസ്സിൽ കരുതുന്ന കുട്ടികൾ വരെയുണ്ട്. അമ്മയുടെ സാന്നിധ്യം, പരിഗണന എന്നിവ തന്നെയാണ് ഇതിനുള്ള പ്രധാനചികിത്സ. ശ്വാസം കിട്ടാതെ കുട്ടികൾ... ശ്വസനരോഗങ്ങളും അലർജിയും അണുബാധയുമൊക്കെ കൂടിവരുകയാണ്. അലർജിക്കുള്ള കാരണം കണ്ടെത്തി തടയുന്നതിനു പകരം ആന്റിബയോട്ടിക്കുകൾ നൽകുന്നത് അശാസ്ത്രീയമാണ്. ശ്വസനപ്രശ്നത്തിനുകാരണം പൊടി (അലർജെന്റ്)യാണെങ്കിൽ ആ സാഹചര്യമാണ് ഒഴിവാക്കേണ്ടത്. അന്തരീക്ഷമലിനീകരണമാണ് പ്രധാന കാരണം. കേരളത്തിൽ കൊച്ചിയിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതൽ. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. ആന്റിബയോട്ടിക്കുകൾ കുറയ്ക്കണം കുട്ടികൾക്ക്്് ആന്റിബയോട്ടിക്കുകൾ നല്കുന്നത് കഴിവതും കുറയ്ക്കണം. ഒരിക്കൽ ഡോക്ടർ നിർദേശിച്ച ആന്റിബയോട്ടിക് സൂക്ഷിച്ചുെവച്ച് കുട്ടികൾക്ക് പിന്നീട് നല്കുന്ന രക്ഷിതാക്കൾ വരെയുണ്ട്. ഇത്തരം സ്വയംചികിത്സ ആപത്താണ്. കുട്ടിയുടെ പിൽക്കാല ജീവിതത്തിൽ ദോഷകരമാവുന്ന ഒരു മരുന്നും ഒരു സാഹചര്യത്തിലും കുട്ടിക്ക് നല്കരുത്.-ഡോ. ബാബു പിട്ടാപ്പിള്ളിൽ, പീഡിയാട്രിക് വിഭാഗം തലവൻ, കൊച്ചി വി.പി.എസ്. ലേക്ഷോർ ആശുപത്രി
from mathrubhumi.latestnews.rssfeed https://ift.tt/2DHTSJV
via
IFTTT
No comments:
Post a Comment