മിക്കുവിന്റെ ഗോളില്‍ ചെന്നൈയോട് പകരംവീട്ടി ബെംഗളൂരു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

മിക്കുവിന്റെ ഗോളില്‍ ചെന്നൈയോട് പകരംവീട്ടി ബെംഗളൂരു

ബെംഗളൂരു: മധുരപ്രതികാരത്തോടെ ബെംഗളൂരു എഫ്.സി. ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിന്റെ അഞ്ചാം സീസണിൽ അരങ്ങേറി. കഴിഞ്ഞ സീസണിലെ കിരീടപോരാട്ടത്തിൽ തോൽപ്പിച്ച ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത ഒരുഗോളിനാണ് സുനിൽ ഛേത്രിയും സംഘവും തോൽപ്പിച്ചത്. 41-ാം മിനിറ്റിൽ സൂപ്പർതാരം മിക്കു നിർണായകഗോൾ നേടി. ആദ്യ പകുതിയിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ തുലച്ച രണ്ട് സുവർണാവസരങ്ങളും ബെംഗളൂരുവിനായി മിക്കു നേടിയ തകർപ്പൻ ഗോളുമാണ് ഹൈലൈറ്റ്സ്. ചെന്നൈ പന്ത് കൈവശം വച്ച് കളിച്ചപ്പോൾ അതിവേഗം പ്രത്യാക്രമണം സംഘടിപ്പിക്കുന്നതിലാണ് ബെംഗളൂരു ശ്രദ്ധവെച്ചത്. 4-2-3-1 ശൈലിയിലാണ് ഇരുടീമുകളും കളിച്ചത്. ചെന്നൈ ജെജെ ലാൽപെഖൂലയെ ഏക സ്ട്രൈക്കറായും റാഫേൽ അഗുസ്തോയെ അറ്റാക്കിങ് മിഡ്ഫീൽഡിലും ഇറക്കി. ബെംഗളൂരു മിക്കുവിനെ മുന്നിൽനിർത്തി സുനിൽഛേത്രി- ഉദാന്തസിങ്-സിസ്കോ ഹെർണാണ്ടസ് ത്രയത്തെ അറ്റാക്കിങ് മിഡ്ഫീൽഡിലും കളിപ്പിച്ചു. 19-ാം മിനിറ്റിലാണ് ചെന്നൈ ആദ്യ സുവർണാവസരം തുലച്ചത്. ഗ്രിഗറി നെൽസനും ജെർമൻപ്രീതും ചേർന്നുണ്ടാക്കിയ മുന്നേറ്റത്തിൽനിന്ന് പന്ത് ലഭിച്ച ലാൽ പെഖൂല പ്രതിരോധനിരയെ ഒഴിവാക്കി പന്ത് പോസ്റ്റിന് സമാന്തരമായി നൽകി. എന്നാൽ ഓടിക്കയറിയ ജെർമൻ പ്രീതിന് പന്ത് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. 33-ാം മിനിറ്റിൽ ജെജെ മികച്ച അവസരം നഷ്ടപ്പെടുത്തി. രാഹുൽ ബെക്കെ നൽകിയ ബാക്ക് പാസ് ഗോൾകീപ്പറിലേക്ക് എത്തുന്നതിനുമുമ്പ് ജെജെ തട്ടിയെടുത്തെങ്കിലും പന്തിനെ നിയന്ത്രണത്തിലെടുക്കാൻ കഴിഞ്ഞില്ല. 41-ാം മിനിറ്റിൽ ബെംഗളൂരുവിന്റെ ഗോൾ വന്നു. ചെന്നൈ പ്രതിരോധം പിളർത്തി സിസ്കോ നൽകിയ പന്ത് പിടിച്ചെടുത്ത് ബോക്സിന് തൊട്ടുമുന്നിൽ നിന്നുള്ള മിക്കുവിന്റെ ഷോട്ട് എതിർവലകുലുക്കി. രണ്ടാം പകുതിയിൽ ബെംഗളൂരു ആക്രമണ ഫുട്ബോൾ പുറത്തെടുത്തപ്പോൾ ചെന്നൈ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 72-ാം മിനിറ്റിൽ സുനിൽ ഛേത്രിക്ക് ലീഡ് വർധിപ്പിക്കാൻ അവസരം ലഭിച്ചതാണ്. പന്തുമായി ബോക്സിലേക്ക് കയറിയപ്പോൾ ഗോളി മാത്രം മുന്നിലുണ്ടായിരുന്നുള്ളു. എന്നാൽ ഓടിയെത്തിയ കാൽഡറോൺ പന്ത് തട്ടിയൊഴിവാക്കി. 77-ാം മിനിറ്റിൽ ലാൽറിൻസുലയുടെ മികച്ച ഫ്രീകിക്ക് ബെംഗളൂരു ബോക്സിൽ അപകടഭീതിയുയർത്തിയെങ്കിലും പുറത്തേക്ക് പോയി. ഇഞ്ചുറി ടൈമിൽ ഗ്രിഗറി നെൽസന്റെ തകർപ്പനടി ബെംഗളൂരു ഗോളി ഗുർപ്രീത് തടുത്തിട്ടതോടെ ചെന്നൈയുടെ പതനം പൂർത്തിയായി. Live Updates LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2IslZLV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages