മസ്ക്കറ്റ്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിഫൈനൽ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യയേയും പാകിസ്താനേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. ഒമാനിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരമാണ് കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചത്. നേരത്തേ പ്രാഥമിക റൗണ്ടിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് പാകിസ്താനെ തകർത്തിരുന്നു. ഇരു ടീമുകളുടേയും മൂന്നാം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടമാണിത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയെന്ന റെക്കോഡും ഇതോടെ ഇരുവരും പങ്കിട്ടു. 2011-ൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഇന്ത്യയും പാകിസ്താനും മാത്രമേ കിരീടം നേടിയിട്ടുള്ളൂ. ജപ്പാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം. മലേഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് പാകിസ്താൻ ഫൈനലിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും4-4-നു സമനിലയിൽ പിരിഞ്ഞതിനെ തുടർന്നു നടന്ന ഷൂട്ടൗട്ടിൽ പാകിസ്താൻ 3-1-നു ജയിക്കുകയായിരുന്നു. ഇന്ത്യയുടെ മലയാളി താരവും മുൻ നായകനുമായിരുന്ന പി. ആർ ശ്രീജേഷ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. റൗണ്ട് റോബിൻ രീതിയിൽ നടന്ന ടൂർണമെന്റിൽ ആറു ടീമുകളുൾപ്പെട്ട പൂളിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലേക്കു യോഗ്യത നേടിയത്. അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ച ഇന്ത്യ ഒന്നിൽ സമനില വഴങ്ങി. Content Highlights: Asian Champions Trophy Hockey India and Pakistan declared joint winners
from mathrubhumi.latestnews.rssfeed https://ift.tt/2Q32sEE
via
IFTTT
No comments:
Post a Comment