മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 33516ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 10077ലുംമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 928 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 492 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്കിങ്, ഫാർമ ഓഹരികളാണ് മികച്ച നേട്ടത്തിൽ. കഴിഞ്ഞയാഴ്ചയിലെ കനത്ത നഷ്ടത്തിൽനിന്ന് ഏഷ്യൻ ഓഹരികളെല്ലാം ഉയർത്തെഴുന്നേറ്റതാണ് ആഭ്യന്തര സൂചികകൾക്ക് തുണയായത്. ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, സൺ ഫാർമ, റിലയൻസ്, സിപ്ല, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഒസി, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2qcpaiy
via
IFTTT
No comments:
Post a Comment