ഹെലികോപ്ടര്‍ അപകടം: ലെസ്റ്റര്‍ സിറ്റി ഉടമ മരിച്ചതായി സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ഹെലികോപ്ടര്‍ അപകടം: ലെസ്റ്റര്‍ സിറ്റി ഉടമ മരിച്ചതായി സ്ഥിരീകരിച്ചു

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലെസ്റ്റർ സിറ്റിയുടെ ഉടമയും ശതകോടീശ്വരനുമായ വിജായി ശ്രീവദനപ്രഭ ഹെലികോപ്ടർ അപകടത്തിൽ മരിച്ചതായി സ്ഥിരീകരണം.ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് നാല് പേരും മരിച്ചതായാണ് വിവരം. ശനിയാഴ്ചരാത്രിയാണ് അപകടം ഉണ്ടായത്.ശ്രീവദനപ്രഭ അപുകടത്തിൽപ്പെട്ടുവെങ്കിലും മരിച്ചതായി ആദ്യ സ്ഥിരീകരണം ഇല്ലായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെ സ്വന്തം സ്റ്റേഡിയത്തിന് പുറത്ത് ലെസ്റ്റർ സിറ്റി ഉടമയുടെ ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു. കിങ് പവർ സ്റ്റേഡിയത്തിൽ നിന്ന് 200 അടി അകലെയുള്ള കാർ പാർക്കിലേക്കാണ് കോപ്ടർ പതിച്ചത്. ഉടൻ തീപടർന്ന് പിടിക്കുകയും ചെയ്തു. പൈലറ്റ്, രണ്ടു ജീവനക്കാർ, യാത്രികനായ മറ്റൊരാൾ എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിജായിയുടെ മകൾ ഹെലികോപ്ടറിലുണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തായ്ലൻഡ് സ്വദേശിയായ വിജായി ശ്രീവദനപ്രഭ 2010ലാണ് ലെസ്റ്റർ ഫുട്ബോൾ ക്ലബ്ബ് ഉടമയാകുന്നത്. കോടിക്കണക്കിന് പണം മുടക്കി അഞ്ചുവർഷം കൊണ്ട് യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ പട്ടികയിലേക്ക് ലെസ്റ്റർ ക്ലബ്ബിനെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Q32qww
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages