ന്യൂഡല്‍ഹി : മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവേ തലയില്‍ രാസവസ്തു വീണ് പൊള്ളലേറ്റ് യുവാവ് മരിച്ചു. ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. അമിത് ചൗഹാന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് അജ്ഞാത രാസവസ്തു വീണ് മരണപ്പെട്ടത്.
ഡല്‍ഹിയിലെ ജോഹാരി മെട്രോ സ്‌റ്റേഷന് സമീപം രാവിലെ ആറു മണിയോടെയാണ് സംഭവം. ജൊഹാരി മെട്രോ സ്‌റ്റേഷന് സമീപത്ത് കൂടെ കടന്നു പോകുമ്പോഴാണ് രാസവസ്തു ദേഹത്ത് വീണതെന്ന് ആശുപത്രിയില്‍ കഴിയുന്ന രാഹുല്‍ പറയുന്നു. അവിടെയുണ്ടായിരുന്ന ആള്‍ക്കാര്‍ ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ഇത് എന്ത് രാസവസ്തുവാണെന്നോ എവിടെ നിന്നാണ് ദേഹത്ത് വീണതെന്നോ വ്യക്തമല്ല.
ഗുരുതരമായി പരിക്കേറ്റ അമിത് ചൗഹാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിനിടെ, സംഭവത്തെക്കുറിച്ച് മെട്രോ റെയില്‍ കോര്‍പറേഷന്‍ പുറത്തിറത്തിയ പ്രസ്താവനയില്‍ അത്തരം രാസവസ്തുക്കള്‍ മെട്രോയില്‍ നിന്ന് വീഴാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചു പറയുന്നു. അതേസമയം, ഈ ബൈക്കിന് സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലും ഈ പദാര്‍ത്ഥം വീണിട്ടുണ്ട്.
ആരെങ്കിലും രാസപദാര്‍ത്ഥം ഒഴിച്ചതാണോ എന്ന സാധ്യതയെ തള്ളിക്കളയാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണം ഈ വഴിക്കും പുരോഗമിച്ചു വരികയാണ്.
from mangalam.com https://ift.tt/2P9uApm
via IFTTT
No comments:
Post a Comment