തലയോട്ടിയുടെ രൂപത്തിലുള്ള കുഞ്ഞന്‍ഗ്രഹമാണ് 'ഹാലോവീന്‍ ഡെത്ത് ആസ്റ്ററോയ്ഡ്'. 2015 ടിബി 145 എന്നു പേരിട്ടിരിക്കുന്ന കുട്ടിഗ്രഹത്തെ മൂന്നു വര്‍ഷം മുന്‍പാണ് ആദ്യമായി കണ്ടെത്തുന്നത്. ഒക്ടോബര്‍ അവസാനം ഹാലോവീന്‍ ദിനത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ വരവ്. രണ്ടു കണ്ണുകളും വായുമായി ഒറ്റനോട്ടത്തില്‍ ഒരു തലയോട്ടിക്കു സമാനമായിരുന്നു രൂപം. അതിനാലാണ് ഹാലോവീനുമായി ചേര്‍ന്ന പേരിട്ടതും.
ഇപ്പോള്‍ തലയോട്ടിയുടെ രൂപത്തിലുള്ള ഈ കുഞ്ഞന്‍ ഗ്രഹം ഭൂമിക്കു നേരെ വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹാലോവീന്‍ ദിനത്തോടനുബന്ധിച്ച് ഗ്രഹം ഭൂമിക്ക് ഏറ്റവും സമീപത്തു കൂടി കടന്നു പോകുമെന്നാണ് ശാസ്ത്രലോകം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ ഗ്രഹം ഭൂമിയില്‍ ഇടിച്ചാലും കുഴപ്പമില്ല. അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ കത്തിത്തീര്‍ന്ന് ഇല്ലാതാകും. തലയോട്ടി ഗ്രഹത്തെ അടുത്തുകാണാന്‍ പ്രത്യേക ടെലസ്‌കോപ്പുകളും മറ്റും ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. 2017-ലും ഈ ഗ്രഹം ഭൂമിക്കു സമീപത്തു കൂടെ പോയിരുന്നു. ഇത്തവണ അത്രയും അടുത്ത് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
from mangalam.com https://ift.tt/2xZ48YZ
via IFTTT
No comments:
Post a Comment