കോളജുകള്‍ക്ക് സംസ്ഥാന അക്രഡിറ്റേഷന്‍ സംവിധാനം ജനുവരി മുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

കോളജുകള്‍ക്ക് സംസ്ഥാന അക്രഡിറ്റേഷന്‍ സംവിധാനം ജനുവരി മുതൽ

തിരുവനന്തപുരം: കോളേജുകളുടെ ദേശീയ അംഗീകാര ഏജൻസിയായ നാക് മാതൃകയിൽ സംസ്ഥാനത്തും അക്രഡിറ്റേഷൻ സംവിധാനം വരുന്നു. അടുത്ത വർഷം ജനുവരി മുതൽ സംസ്ഥാന അക്രഡിറ്റേഷനിൽ അപേക്ഷ സ്വീകരിക്കും. സംസ്ഥാനത്തെ കോളേജുകളുടെ ഗുണനിലവാരം ഉയർത്തുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ദേശീയ ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ആണ് കോളജുകളുടെ നിലവാരം കണക്കാക്കി വന്നിരുന്നത്. ഇതേ മാതൃകയിലാണ് സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (സാക്) നിലവിൽ വരുന്നത്. സാക് അക്രഡിറ്റേഷൻ ലഭിച്ച കോളജുകൾക്ക് മാത്രമേ ഭാവിയിൽ സർക്കാർ സഹായം ലഭിക്കൂ എന്ന് ഉന്നത് വിദ്യാഭ്യാസ കൗൺസിൽ ബോർഡ് യോഗത്തിന് ശേഷം കെ.ടി ജലീൽ വ്യക്തമാക്കി. സാക് പരിശോധനയ്ക്ക് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ, ഒരുക്കേണ്ട സംവിധാനങ്ങൾ എന്നിവ സംബന്ധിച്ചുള്ള വ്യക്തത ഡിസംബറിന് മുൻപേ തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ജനുവരി ഒന്ന് മുതൽ കോളജുകൾക്ക് അക്രഡിറ്റേഷനായി അപേക്ഷ സമർപ്പിച്ച് തുടങ്ങാം. ഏകദേശം 40,000 കോളജുകളും 1000 സർവകലാശാലകളുമുള്ള രാജ്യത്ത് 1200 കോളജുകൾക്കും 59 സർകലാശാലകൾക്കും മാത്രമാണ് NAAC ന്റെ അക്രഡിറ്റേഷൻ പരിശോധനകൾ നടന്നിരിക്കുന്നത്. കൃത്യമായ പരിശോധനകളും അംഗീകാരവും നടക്കാതിരുന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് പരക്കെ പരാതി ഉയർന്നിരുന്നു


from mathrubhumi.latestnews.rssfeed https://ift.tt/2ycplOl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages