മുംബൈ: ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ തുടരുന്നു.സെൻസെക്സിന് നഷ്ടമായത് 850 പോയന്റിലേറെ. നിഫ്റ്റിയാകട്ടെ 10,600ന് താഴെപ്പോയി. നിഫ്റ്റി ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസും ഐഷർ മോട്ടോഴ്സുമാണ് കൂടുതൽ നഷ്ടത്തിലായത്. 6.5ശതമാനമാണ് ഈ ഓഹരികളുടെ നഷ്ടം. അസംസ്കൃത എണ്ണ വില 85 ഡോളർ കടന്നതോടെ ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദമാണ് ഓഹരി സൂചികകൾക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യമിടിവാണ് മറ്റൊരുകാരണം. അമേരിക്കയിലെ ബോണ്ട് വിപണി ആകർഷകമായതും അതേതുടർന്ന് വികസ്വര രാജ്യങ്ങളിലെ കറൻസികൾ വ്യാപകമായി വിറ്റൊഴിഞ്ഞതും സൂചികകളിൽ പ്രതിഫലിച്ചു. ബിഎസ്ഇ മിഡ്യ ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 2.04ശതമാനം താഴെപ്പോയി. ക്യാപിറ്റൽ ഗുഡ്സ് വിഭാഗത്തിലെ ഓഹരികളൊഴികെ മറ്റെല്ലാ വിഭാഗങ്ങളും നഷ്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, യെസ് ബാങ്ക്, എൽആന്റ്ടി, വേദാന്ത, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എംആന്റ്എം, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, റിലയൻസ്, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2QwapST
via
IFTTT
No comments:
Post a Comment