ഒരു കുപ്പി വിസ്‌കി ലേലം പോയത് എട്ട് കോടിക്ക്‌: അപൂര്‍വ്വ ബ്രാന്‍ഡ് സ്വന്തമാക്കാന്‍ വന്‍ലേലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

ഒരു കുപ്പി വിസ്‌കി ലേലം പോയത് എട്ട് കോടിക്ക്‌: അപൂര്‍വ്വ ബ്രാന്‍ഡ് സ്വന്തമാക്കാന്‍ വന്‍ലേലം

എഡിൻബറോ:ഒരു കുപ്പി മദ്യത്തിന് എന്ത് വില നൽകാം. സംഗതി ഒറിജിനൽ വിദേശിയെങ്കിൽ വില അതിന്റെ പഴക്കത്തെ ആശ്രയിച്ചിരിക്കും. എഡിൻബറോയിൽ നടന്ന ലേലത്തിൽ 60 വർഷം പഴക്കമുള്ള ഒരു കുപ്പി വിസ്കി വിറ്റുപോയത് എട്ട് കോടി രൂപയ്ക്കാണ്. അപൂർവ്വമായ മക്അലൻ വലേറിയോ അദാമി 1926 ബ്രാൻഡിന്റെ 1926 വിക്സിക്കാണ് ഇത്രയും വിലയിട്ടത്.വിസ്കി 1926 ലാണ് തയ്യാറാക്കിയത്. ഇത് കുപ്പിയിലാക്കിയത് 1986 ലും. 60 വർഷം പഴക്കമുള്ള1926 മക്കലൻ വലേറിയോ അദാമിയെ ലേലത്തിലൂടെ കരസ്ഥമാക്കാൻ എത്തിയത് നിരവധി പേരാണ്. ബുധനാഴ്ച എഡിൻബറോയിലെ ബോൻഹാംസിലാണ് ലേലം നടന്നത്. ലേലത്തിൽ ഈ അറുപതുകാരൻ ഏഴു ലക്ഷത്തിലധികം പൗണ്ട് നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ വർഷം മേയിൽ നടന്ന ലേലത്തിൽ ഇതേ ബ്രാൻഡിലുള്ള മറ്റൊരു കുപ്പി എട്ടു ലക്ഷത്തിലധികം പൗണ്ടിനാണ് വിറ്റുപോയത്. മക്അലൻ രണ്ട് ലേബലുകളിലാണ് വിസ്കി വിപണിയിലെത്തിച്ചത്. വലേറിയോ അദാമിയും പീറ്റർ ബ്ലെയ്ക്കും-ആകെ ഇരുപത്തിനാലു കുപ്പികളാണ് ഉള്ളത്. 12 എണ്ണം അദാമി ലേബലിലും 12 എണ്ണം ബ്ലെയ്ക്ക് ലേബലിലും. 12 അദാമിക്കുപ്പികളിൽ ഇനിയെത്ര കുപ്പി ബാക്കിയുണ്ടെന്നുള്ളത്വ്യക്തമല്ല. ഇതിൽ ഒന്ന്2011 ലെ ജപ്പാൻ ഭൂചലനത്തിൽ നശിച്ചു പോയിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ബുധനാഴ്ച ലേലത്തിൽ വിറ്റുപോയ കുപ്പി മക്അലന്റെ ഡിസ്റ്റിലറിയിൽനിന്ന് നേരിട്ടെത്തിച്ചതാണ്. മേയിൽ മക്അലൻ പീറ്റർ ബ്ലെയ്ക്ക് ഏഴരലക്ഷം പൗണ്ടിന് വിറ്റു പോയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2y0QMLE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages