കൊച്ചി: സംസ്ഥാനത്ത് കൂടുതൽ ബ്രൂവറികൾ അനുവദിച്ച ഇടതു സർക്കാർ നയത്തിനെതിരേ പ്രത്യക്ഷ സമരവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. ബ്രൂവറികൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം ടൗൺഹാളിന് മുന്നിൽ നിൽപ്പ് സമരം ആരംഭിച്ചു. രാവിലെ 11ന് ആരംഭിച്ച നിൽപ്പ് സമരം ഉച്ചയ്ക്ക് രണ്ടു വരെ തുടരും. ഇടത് മദ്യനയരേഖ കത്തിച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്. ബ്രൂവറികൾ അനുവദിച്ചതിലൂടെ സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിഷപ്പ് ജോസഫ് കരിക്കാശേരി ആരോപിച്ചു. തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളുടെ ലംഘനമാണിതെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞത് ഡീഅഡിക്ഷൻ സെന്ററുകളിലാണോ എന്നും അദ്ദേഹം ചോദിച്ചു. പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടി നേതാവുമായ സി.ആർ.നീലകണ്ഠൻ ഉൾപ്പെടെയുള്ളവർ സമരത്തിന് എത്തിയിരുന്നു. ജലക്ഷാമം അനുഭവിക്കുന്ന സ്ഥലത്ത് ബ്രൂവറി അനുവദിച്ച സർക്കാർ കുടിവെള്ളത്തേക്കാൾ മദ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2y0V6um
via
IFTTT
No comments:
Post a Comment