തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഉണ്ടായ നിർഭാഗ്യകരമായ സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ചിട്ടുള്ള സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കൾ, സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയുടെ നേത്യത്വത്തിൽ ഇന്ന് കോട്ടയത്ത് വച്ച് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും, വിവിധ ഹൈന്ദവ ആചാര്യന്മാരെയും, പന്തളം രാജകുടുംബാംഗങ്ങളെയും സന്ദർശിച്ച് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഇടതുമുന്നണി സർക്കാരിന്റെ നടപടികൾക്കെതിരെ ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോർച്ചയും, മഹിളാ വിഭാഗമായ ഭാരതീയ മഹിളാമോർച്ചയും സമരരംഗത്താണ്. എന്നാൽ ഇപ്പോൾ പാർട്ടി നേരിട്ട് പ്രക്ഷോഭത്തിന് ഇറങ്ങുകയാണെന്ന് ശ്രീധരൻപിള്ള പ്രസ്താവിച്ചു. ദുർവാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിന് എതിരെയുള്ള നിലപാടിൽ നിന്ന് എത്രയും വേഗം ഇടതു ജനാധിപത്യ മുന്നണി സർക്കാർ പിൻവാങ്ങി, സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകാൻ തയ്യാറാവണമെന്ന് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2IB6wsP
via
IFTTT
No comments:
Post a Comment