ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് രൂക്ഷമായി പ്രതികരിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു രംഗത്ത്. There are thousands of temples, mosques, and gurdwaras in India, many with their own rituals and practices. There are some temples which do not permit entry to women, and some to men. Should courts now start interfering in all these? #SabrimalaVerdict — Markandey Katju (@mkatju) October 4, 2018 രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം പള്ളികളിലെയും ആചാരങ്ങൾ മാറ്റാൻ കോടതിക്കാകുമോയെന്ന കട്ജു ചോദിക്കുന്നു. തന്റെ ട്വിറ്റർ പേജ് വഴിയാണ് കട്ജുവിന്റെ പ്രതികരണം. മറ്റുമതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹർജികൾക്ക് കൂടി ശബരിമലക്കേസിലെ വിധി വഴിയൊരുക്കുമെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു. The new CJI Gogoi has two choices pic.twitter.com/u2pkIo8JQL — Markandey Katju (@mkatju) October 4, 2018 സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളിൽ കോടതി ഇടപെട്ട് മാറ്റം കൊണ്ടുവരുമോ, ആചാരങ്ങളുടെ യുക്തി പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും കട്ജു പറഞ്ഞു. ശബരിമലക്കേസിലെ വിധി പുനഃപരിശോധിക്കാൻ ഏഴംഗ ബെഞ്ചിന് രൂപംകൊടുക്കുക എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കു മുന്നിലുള്ള ഒരുമാർഗം. അല്ലെങ്കിൽ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളിലും ശബരിമലക്കേസിലെ വിധിക്ക് സമാനമായവിധികൾ പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും കട്ജു ട്വീറ്റ് ചെയ്യുന്നു. Justice Malhotra rightly said that the right to equality in Article 14 had to be harmonised with the right of people under Article 25 to follow their own religious practices, and the court was not entitled to see whether the practice was rational or not. #SabrimalaVerdict — Markandey Katju (@mkatju) October 4, 2018 മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്ന് പറയുന്നത് പേരിന് മാത്രമാണ്. ശബരിമലക്കേസിലെ വിധി നിലനിർത്തണമെങ്കിൽ സ്ത്രീയ്ക്കും പുരുഷനും എല്ലാസ്ഥലങ്ങളിലും തുല്യമായ പ്രവേശനം അനുവദിക്കുകയാണ് ചിഫ് ജസ്റ്റിസിന് മുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2y0QXqi
via
IFTTT
No comments:
Post a Comment