ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എംജെ അക്ബര്‍ ബലമായി ചുംബിച്ചെന്ന ആരോപണത്തില്‍ ഉറച്ച് മാധ്യമപ്രവര്‍ത്തക മജ്‌ലി ഡി പൈ കാംപ്. അക്ബറിന്റെ ഭാഗത്ത് നിന്നും രാജി ഉണ്ടായില്ലെങ്കില്‍ പോലീസിനെ സമീപിക്കാനുള്ള നീക്കത്തിലാണ് ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍. പത്തിലധികം മാധ്യമ പ്രവര്‍ത്തകരാണ് അക്ബറിനെതിരേ ആരോപണം ഉയര്‍ത്തി രംഗത്ത് എത്തിയത്.
അതേസമയം വസ്തുത ഉണ്ടെങ്കില്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാടെന്നതാണ് സൂചന. ആരോപണങ്ങള്‍ നേരത്തേ അക്ബര്‍ തള്ളിയിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചന എന്ന രീതിയിലാണ് അക്ബര്‍ പ്രതിരോധിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മാനനഷ്ടക്കേസ് സമര്‍പ്പിക്കുമെന്നും അക്ബര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം സംഭവം ബിജെപിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. അക്ബറിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം അഞ്ച് സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരിച്ചടിയാകുമോയെന്ന ആശങ്ക നിതിന്‍ ഗഡ്ക്കരിയെ പോലെയുള്ളവര്‍ പ്രകടിപ്പിക്കുമ്പോള്‍ ആരോപണവുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ലല്ലോ എന്ന മറുവാദമാണ് എതിര്‍ഭാഗം പറയുന്നത്.
അതേസമയം അക്ബറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമം. പ്രിയാ രമണി, പ്രേരണാസിംഗ് ബിന്ദ്ര, ഗസാലാ വഹാബ്, ഷുട്ടപ്പ പോള്‍, അഞ്ജു ഭാരതി, സുപര്‍ണ്ണാ ശര്‍മ്മ, ഷുമാ രാഹ, മാലിനി ഭൂപ്ത, കനികാ ഗലോട്ട്, കാദംബരി എം വാഡേ, മജിലി കീ പേ കാംപ്, റൂത്ത് ഡേവിഡ് എന്നീ മാധ്യമപ്രവര്‍ത്തകരാണ് ആരോപണവുമായി എത്തിയത്.
from mangalam.com https://ift.tt/2yjLATz
via IFTTT
No comments:
Post a Comment