ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനിയിലെ ജോലിക്കാരിയായ യുവതിയെ രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹിയിലെ ദ്വാരകയില്‍ ശനിയാഴ്ച രാത്രിയായിരുന്നു യുവതിയെ സഹപ്രവര്‍ത്തകര്‍ മയക്കി കിടത്തിയ ശേഷം ബലാത്സംഗം ചെയ്തത്.
ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി യുവതിക്ക് സഹപ്രവര്‍ത്തകരായ് ബ്രിജു(25), വിനോദ് കുമാര്‍(31) എന്നിവര്‍ വാഹനത്തില്‍ ലിഫ്റ്റ് നല്‍കി. പിന്നീ് യുവതിക്ക് മയക്ക് മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കുകയായിരുന്നു. ഇത് കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ ഇരുവരും ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം യുവതിയെ ഇരുവരും ചേര്‍ന്ന് വസന്ത് കുഞ്ച് ഭാഗത്ത് ഇറക്കി വിട്ടു. എങ്ങനെയൊക്കെയോ വീട്ടിലെത്തിയ യുവതി താന്‍ നേരിട്ട ആക്രമണം ബന്ധുക്കളോട് പറഞ്ഞു. ഞായറാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. യുവതിയെ വൈദ്യ പരിശോധന നടത്തിയതില്‍നിന്ന് ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
from mangalam.com https://ift.tt/2OnnaCB
via IFTTT
No comments:
Post a Comment