''ഓരോ ദിവസവും ആ രണ്ടു പുരുഷന്മാരും സ്ത്രീയും ആളെ കൊണ്ടുവരും. അവരുടെ ആവശ്യങ്ങള്‍ക്കും വഴങ്ങേണ്ടി വന്നു. ദുബായില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് ഡാന്‍സറായിട്ടല്ല പെണ്‍വാണിഭ കേന്ദ്രത്തിലാണ് ജോലിയെന്നറിഞ്ഞത്. വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ വരെ എത്തിക്കാന്‍ ചെലവാക്കിയ വന്‍തുക തിരികെ ചോദിച്ചു. അവര്‍ക്ക് വഴങ്ങേണ്ടി വന്നു.''
ചതിയിലൂടെ പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ പെട്ട 15 കാരി കോടതിയില്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു. പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ ദുബായിലേക്ക് കൊണ്ടുവരും മുമ്പ് പാസ്‌പോര്‍ട്ടില്‍ എന്റെ വയസ്സ് തിരുത്തി. യാത്രാരേഖകളിലും മറ്റും മാറ്റം വരുത്തി. ദുബായില്‍ എത്തിയപ്പോഴാണ് താന്‍ പെണ്‍വാണിഭ സംഘത്തിന്റെ കെണിയിലാണെന്ന് അറിഞ്ഞത്. മനുഷ്യക്കടത്ത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദുബായ് പോലീസിന്റെ സംഘമാണ് പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍വാണിഭം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാരന്‍ എന്ന വ്യാജേനെ ദുബായ് പോലീസ് സംഘത്തിലെ അംഗം അപ്പാര്‍ട്ടമെന്റില്‍ റെയ്ഡ് നടത്തുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന 25 കാരിയായ പാകിസ്താന്‍കാരിയും 32,38 വയസ്സുള്ള പുരുഷന്മാരും പിടിയിലാകുകയും ചെയ്തു. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.
ദുബായിലെ നൈറ്റ്ക്‌ളബ്ബില്‍ ഡാന്‍സറുടെ ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യത്തില്‍ പെണ്‍കുട്ടി താല്‍പ്പര്യം കാട്ടുകയായിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ കാരനും കൂട്ടുകാരനും പെണ്‍കുട്ടിയുടെ രണ്ടാനച്ഛനെ കണ്ട കാര്യങ്ങള്‍ ഉറപ്പിച്ചു. 32 കാരനായ പാകിസ്താന്‍കാരനാണ് പെണ്‍കുട്ടിയ്ക്കായി വ്യാജരേഖ ഉണ്ടാക്കിയത്. കേസില്‍ പോലീസ് പിടിച്ച മൂന്ന് പേര്‍ക്കും അഞ്ചു വര്‍ഷം തടവുശിക്ഷയും 20,000 ദിര്‍ഹം പിഴയും കഴിഞ്ഞ ജൂലൈയില്‍ ശിക്ഷിച്ചു. മൂന്നുപേരും ശിക്ഷ കുറയ്ക്കണം എന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയ കോടതി മൂന്ന് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം നാടകടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.
from mangalam.com https://ift.tt/2IWsW88
via IFTTT
No comments:
Post a Comment