ദുബായ്:ഒരോവറിൽ ആറു സിക്സുമായി കാണികളെ ത്രസിപ്പിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്റതുള്ള സസായ്. ദുബായിൽ നടന്ന അഫ്ഗാനിസ്താൻ പ്രീമിയർ ലീഗിൽ ബാൾക്ക് ലെജെൻഡ്സിനെതിരെ കാബൂൾ സ്വാനാനിന് വേണ്ടിയായിരുന്നു ഹസ്റുതുള്ളയുടെ സൂപ്പർ ഇന്നിങ്സ്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അഫ്ഗാൻ താരമെന്ന റെക്കോഡും ഹസ്റതുള്ള സ്വന്തമാക്കി. ടൂർണമെന്റിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ച അബ്ദുള്ള മസാരിയുടെ ഓവറിലായിരുന്നു ഹസ്റതുള്ളയുടെ തകർപ്പൻ ബാറ്റിങ്. നാലാം ഓവറിൽ തന്നെ മസാരി ഹസ്റതുള്ളയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ആ ഓവറിൽ വൈഡ് ഉൾപ്പെടെ 37 റൺസാണ് മസാരി വഴങ്ങിയത്. 245റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കാബൂളിനായി 17 പന്തിൽ നിന്ന് 62 റൺസാണ് ഹസ്റതുള്ള അടിച്ചെടുത്തത്. ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഇരുപതുകാരന്റെ ഇന്നിങ്സ്.മത്സരത്തിൽ ബാൾക്ക് ലെജെൻഡ്സ് 21 റൺസിന് വിജയിച്ചു. അർദ്ധ സെഞ്ചുറിയിലെത്താൻ 12 പന്തുകൾ മാത്രമാണ് അഫ്ഗാൻ താരം ചെലവഴിച്ചത്. ഇതോടെ ടിട്വന്റിയിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടിയ റെക്കോഡിൽ ഹസ്റതുള്ള ഇന്ത്യൻ യുവരാജ് സിങ്ങിനൊപ്പമെത്തി.സോബേഴ്സ്, രവി ശാസ്ത്രി, ഗിബ്സ്, യുവരാജ് സിങ്ങ് എന്നിവരാണ് ഒരോവറിൽ ആറു സിക്സ് നേടിയ താരങ്ങൾ. ഈ ഗ്രൂപ്പിൽ ഇതോടെ അഫ്ഗാൻ താരവും ഇടം നേടി. Content Highlights: Hazratullah Zazai Becomes First Afghanistan Batsman To Hit Six Sixes In An Over
from mathrubhumi.latestnews.rssfeed https://ift.tt/2RPPlbm
via
IFTTT
No comments:
Post a Comment