ചേകന്നൂര്‍ മൗലവി തിരോധാനം: ഒന്നാം പ്രതി പി.വി. ഹംസയെ ഹൈക്കോടതി വെറുതെവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ചേകന്നൂര്‍ മൗലവി തിരോധാനം: ഒന്നാം പ്രതി പി.വി. ഹംസയെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: ചേകന്നുര്‍ മൗലവി തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി. ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ആകെ ഒമ്പത് പേരുണ്ടായിരുന്ന കേസിലെ ബാക്കി എട്ടു പേരെയും നേരത്തെ വിട്ടയച്ചിരുന്നു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന ആളാണ് പി.വി.ഹംസ.

2010 ലാണ് സി.ബി.ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോര്‍പസ് ഡെലിക്റ്റി എന്ന സിദ്ധാന്ത പ്രകാരമാണ് വിധി. ഇതുപ്രകാരം ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കാന്‍ കളഇയാത്ത സാഹചര്യമോ, മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വര്‍ഷം പഴക്കമുണ്ട്.



from mangalam.com https://ift.tt/2yEZ9MD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages