തിരുവനന്തപുരം/ശബരിമല: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകണമെന്ന പ്രതിഷേധക്കാരുടെ സമ്മർദത്തിന് തിരുവിതംകൂർ ദേവസ്വം ബോർഡ് വഴങ്ങിയില്ല. ഹർജി നൽകേണ്ടെന്ന് തീരുമാനിച്ച ബോർഡ്, നിലവിലുള്ള ഗുരുതരമായ സ്ഥിതി സുപ്രീംകോടതിയെ അറിയിക്കുമെന്ന് വ്യക്തമാക്കി. യുവതീപ്രവേശത്തെച്ചൊല്ലി നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ബോർഡിന്റെ സുപ്രധാന തീരുമാനം. പുനഃപരിശോധന ഹർജി നൽകാൻ ബോർഡ് തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് തന്ത്രിമാരും രാജകുടുംബാംഗങ്ങളും കഴിഞ്ഞദിവസത്തെ സമവായ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനിടെയാണ് ഹർജി നൽകില്ലെന്ന തീരുമാനം ബോർഡ് ആവർത്തിച്ചത്. ഇതേക്കുറിച്ച് തന്ത്രിമാരും രാജകുടുംബവും പ്രതികരിച്ചിട്ടില്ല.സുപ്രീംകോടതിയെ എങ്ങനെ സമീപിക്കണമെന്നതടക്കം കാര്യങ്ങൾ ആലോചിക്കാൻ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയെ ചുമതലപ്പെടുത്തിയതായി ബോർഡ് യോഗത്തിനുശേഷം പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. സുപ്രീംകോടതിക്കുപുറമേ ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. ശബരിമല ഹൈക്കോടതിയുടെ നിരീക്ഷണത്തിലായതിനാലാണ് അവിടെ റിപ്പോർട്ട് നൽകുന്നത്. ഇപ്പോൾത്തന്നെ 25 പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയിലുണ്ട്. ഇനി ഒന്നുകൂടി നൽകിയിട്ടു കാര്യമില്ല. എല്ലാ ഹർജികളിലും ബോർഡ് കക്ഷിയായതിനാൽ അഭിപ്രായം ചോദിക്കുമ്പോൾ പറയും. ദേവസ്വംബോർഡിനുവേണ്ടി നേരത്തേ ഹാജരായ അഭിഭാഷകനായതിനാലാണ് മനു അഭിഷേകിനെത്തന്നെ ചുമതലപ്പെടുത്തുന്നത്.മാസപൂജയ്ക്ക് നട തുറന്നപ്പോൾ മുതൽ ചില ആളുകൾ ശബരിമലയെ രാഷ്ട്രീയവത്‌രിക്കാൻ ശ്രമിക്കുകയാണ്. ശബരിമലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലെ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിക്കാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുമെന്നും പദ്മകുമാർ പറഞ്ഞു.വിധി നടപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് മുഖ്യമന്ത്രിശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതിവിധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തുടരുകതന്നെ ചെയ്യും. ജനങ്ങളുടെ ആരാധനാസ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല. ഗുരുവായൂർ സത്യാഗ്രഹകാലത്ത് ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടതും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഓർമപ്പെടുത്തി. നിരോധനാജ്ഞ നീട്ടിനിലയ്ക്കലിലെ അനിഷ്ടസംഭവങ്ങളെത്തുടർന്ന് ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ തിങ്കളാഴ്ച രാത്രി 12 വരെ നീട്ടി. പ്രകടനം, പ്രതിഷേധം, ജാഥകൾ എന്നിവയ്ക്ക് വിലക്കുണ്ട്. അയ്യപ്പഭക്തരുടെ യാത്രയ്ക്ക് നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു.പ്രതിഷേധം തുടരുന്നുപന്തളത്തും എരുമേലിയിലുമായി റോഡ് ഉപരോധിച്ച 21 ബി.ജെ.പി.-യുവമോർച്ച പ്രവർത്തകരെ അറസ്റ്റുചെയ്തു. നിലയ്ക്കലിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി. രമ എന്നിവരടക്കം ഒമ്പതു വനിതാ നേതാക്കളെ ബസ് തടഞ്ഞുനിർത്തി അറസ്റ്റുചെയ്തു. നിരോധനാജ്ഞ ലംഘിക്കാൻ സംഘം ചേർന്ന് നിലയ്ക്കലിലേക്ക് പോകുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മുൻകരുതലെന്ന നിലയിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. കോൺഗ്രസും സുപ്രീംകോടതിയിലേക്ക്കോഴിക്കോട്: സുപ്രീംകോടതി വിധിക്കെതിരേ കോൺഗ്രസ് പുനഃപരിശോധനാ ഹർജി നൽകും. തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനാണ് കോൺഗ്രസിനുവേണ്ടി ഹർജി നൽകുകയെന്ന് പാർട്ടി വക്താവ് പി.സി. ചാക്കോ പറഞ്ഞു. കപിൽ സിബലും മനു അഭിഷേക് സിങ്‌വിയും ഹാജരാവും. അഭിഷേക് സിങ്‌വി ഹാജരാവുമെന്ന് ബോർഡ് പറയുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ അക്കാര്യം അറിഞ്ഞിട്ടില്ലെന്നും ചാക്കോ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2R1F1vB
via
IFTTT
No comments:
Post a Comment