ജക്കാർത്ത: ഇൻഡൊനീഷ്യയിലെ സുലവേസി ദ്വീപിൽ കഴിഞ്ഞമാസമുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും കാണാതായത് 70 കുട്ടികളെ. ആകെ 680 പേരെയാണ് കാണാതായതെന്ന് അധികൃതർ അറിയിച്ചു.വീട്ടുകാർ നൽകിയ പരാതിയനുസരിച്ചുള്ള കണക്കാണിതെന്ന് ശിശു പുനരധിവാസമന്ത്രാലയം മേധാവി അറിയിച്ചു. സെപ്‌റ്റംബർ 28-നാണ് സുലവേസിയിൽ ദുരന്തമുണ്ടായത്. ഏറ്റവും പുതിയ കണക്കുപ്രകാരം മരണസംഖ്യ 2103 ആണ്. 4612 പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാജ്യത്ത് 2004-ൽ ആച്ചേ പ്രവിശ്യയിലുണ്ടായ സുനാമിക്കുശേഷം ഉണ്ടാവുന്ന വലിയ പ്രകൃതിദുരന്തമാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2q32BfZ
via
IFTTT
No comments:
Post a Comment