അയ്യപ്പനോട് മാപ്പപേക്ഷിച്ച് ബിന്ദുവിന്റെ അച്ഛനമ്മമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

അയ്യപ്പനോട് മാപ്പപേക്ഷിച്ച് ബിന്ദുവിന്റെ അച്ഛനമ്മമാർ

കറുകച്ചാൽ: മകൾ ശബരിമലയിലേക്കു പോയത് തെറ്റാണെന്നും ഇതിനു പ്രായശ്ചിത്തമായി അയ്യപ്പനോട് മാപ്പപേക്ഷിച്ച് മലചവിട്ടുമെന്നും ബിന്ദുവിന്റെ അച്ഛനും അമ്മയും. തിങ്കളാഴ്ച ശബരിമല ദർശനത്തിനുപോയ കറുകച്ചാൽ സ്വദേശിനിയും ചേവായൂരിലെ അധ്യാപികയുമായ ബിന്ദുവിന്റെ അച്ഛനമ്മമാരായ കറുകച്ചാൽ മുഴുവൻകുഴി തൊട്ടിക്കൽ വാസുവും തങ്കമ്മയുമാണ് മാപ്പ് അപേക്ഷിച്ചത്. മകൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ഇരുവരും ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വീടിനു മുൻപിൽ അയ്യപ്പന്റെ ചിത്രംവെച്ച് നിലവിളക്കുകൊളുത്തി ശരണം വിളിച്ച് മാപ്പ് അപേക്ഷിക്കുകയായിരുന്നു.‘ചെറുപ്പം മുതൽ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിച്ചവരാണ് തങ്ങൾ. ബിന്ദുവിന്റെ നടപടി മൂലം അയ്യപ്പഭക്തർക്കുണ്ടായ മനോവിഷമത്തിനും ബുദ്ധിമുട്ടിനും മാപ്പ് അപേക്ഷിക്കുന്നു. മകൾ ചെയ്ത തെറ്റ് തിരുത്തുന്നതിനായി നവംബർ അഞ്ചിന് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടും,’ - അവർ പറഞ്ഞു.വീടിന് സമീപം മുഴുവൻകുഴിയിൽ നടത്തിയ നാമജപത്തിന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് വി.എൻ.മനോജ്, ബി.ഡി.ജെ.എസ്. ജില്ലാ കമ്മിറ്റിയംഗം ടി.ആർ.ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കൈടാച്ചിറ, ജനറൽ സെക്രട്ടറി കെ.സി.മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2SbDIeS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages