അമിത്ഷാ 27-ന് എത്തും; പ്രത്യേക വിമാനം കണ്ണൂരിൽ ഇറങ്ങിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

അമിത്ഷാ 27-ന് എത്തും; പ്രത്യേക വിമാനം കണ്ണൂരിൽ ഇറങ്ങിയേക്കും

കണ്ണൂർ: ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ 27-ന് കണ്ണൂരിലെത്തും. ബി.ജെ.പി.യുടെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് അമിത്ഷാ എത്തുന്നത്.പ്രത്യേക വിമാനത്തിൽ കരിപ്പൂരിലിറങ്ങി അവിടെനിന്ന് കാർമാർഗം കണ്ണൂരിലെത്താനായിരുന്നു പരിപാടി. രാവിലെ 10-നാണ് ഉദ്ഘാടനം. അന്നുതന്നെ തിരുവനന്തപുരത്തും അമിത്ഷായ്ക്ക് പരിപാടിയുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി ലഭിച്ചാൽ സൗകര്യമാവുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചതിനെ തുടർന്ന് അതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഡൽഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനത്തിലാണ് അമിത്ഷാ എത്തുന്നത്. വിമാനക്കമ്പനിയും ബി.ജെ.പി.യും കണ്ണൂരിൽ വിമാനം ഇറക്കുന്നതിനുള്ള അനുമതിക്കായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും മറ്റ് അധികൃതർക്കും അപേക്ഷ നൽകിയിട്ടുണ്ട്. സാങ്കേതികപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അനുമതി ലഭിക്കും. അനുമതി ലഭിച്ചാൽ കണ്ണൂർ വിമാനത്താവളത്തിൽ ആദ്യം ഇറങ്ങുന്ന യാത്രക്കാരനായിരിക്കും അമിത്ഷാ.


from mathrubhumi.latestnews.rssfeed https://ift.tt/2D3DimP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages