ഭാര്യയ്ക്ക് മറ്റ് ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് യുവതിയെ വനത്തിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; കൈപ്പത്തി അറുത്ത് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ഭാര്യയ്ക്ക് മറ്റ് ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് യുവതിയെ വനത്തിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; കൈപ്പത്തി അറുത്ത് മാറ്റി

മറ്റ് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര പീഡനം. യുവതിയെ വനത്തിനുള്ളില്‍ എത്തിച്ച് കെട്ടിയിട്ട ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ലഹരിയുടെ പിടിയിലായിരുന്ന പ്രതി യുവതിയുടെ കൈപ്പത്തി വെട്ടി മാറ്റുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ 27കാരനായ ഡിമിട്രി ഗച്യോവിന് പത്ത് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം ഉണ്ടായത്. 26കാരിയാ മിട്രിയുടെ ഭാര്യ മര്‍ഗരിറ്റയാണ് കൊടും ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. മാര്‍ഗരിറ്റയെ കാറില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടുപോയ മിട്രി യുവതിയെ കെട്ടിയിടുകയായിരുന്നു. പിന്നീട് മാര്‍ഗരിറ്റയെ മുട്ടുകാലില്‍ നിര്‍ത്തിയ ശേഷം മിട്രി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് യുവതിയുടെ കൈപ്പത്തി വെട്ടി മാറ്റി.

മിട്രിയുടെ രണ്ട് കുട്ടികളുടെ അമ്മയാണ് മാര്‍ഗരിറ്റ. എന്നാല്‍ മറ്റൊരു പുരുഷനായി മാര്‍ഗിരിറ്റയ്ക്ക് ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്നും അതിന്റെ പ്രിതകാരം തീര്‍ക്കുകയായിരുന്നു താനെന്നും മിട്രി കോടതിയില്‍ കുറ്റസമ്മതം നടത്തി.

ഇടത് കൈപ്പത്തി നഷ്ടപ്പെട്ട മാര്‍ഗിരിറ്റയ്ക്ക് അത് തുന്നിപ്പിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് റോബോട്ടിക് കൈയ്യാണ് യുവതിക്ക് ഘടിപ്പിച്ചത്. ഭര്‍ത്താവിന്റെ ക്രൂരമായ പൈശാചിക പ്രവൃത്തികള്‍ക്ക് ഇരയാകാതിരിക്കാനായി മാര്‍ഗിരിറ്റ റഷ്യയിലേക്ക് കുടിയേറി. കോടതിവിധിയില്‍ തനിക്ക് ആശ്വാസമായെന്നായിരുന്നു മാര്‍ഗിരിറ്റയുടെ പ്രതികരണം.



from mangalam.com https://ift.tt/2Ow2gjT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages