'അദ്ദേഹം എന്നേപ്പോലെ'; മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തി ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

'അദ്ദേഹം എന്നേപ്പോലെ'; മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തി ട്രംപ്

വാഷിങ്ടൺ: മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗത്തെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പാർലമെന്റ് അംഗമായ ഗ്രേഗ് ഗെയ്ൻഫോർട്ടിനെയാണ് ട്രംപ് പുകഴ്ത്തി സംസാരിച്ചത്. അദ്ദേഹം തന്റെ ആളാണെന്നും തന്നെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഗാർഡിയൻ റിപ്പോർട്ടർ ബെൻ ജേക്കബിനെ ഗ്രേഗ് ഗെയ്ൻഫോർട്ട് ആക്രമിച്ചത്. ഈ സംഭവത്തിൽ ഗ്രേഗ് ഗെയ്ൻഫോർട്ടിനെ ആറു മാസം തടവിനും പിഴയടയ്ക്കാനുംകോടതി ശിക്ഷിച്ചിരുന്നു. ഗെയ്ൻഫോർട്ട് മൊണ്ടാനമിടുക്കനായ നേതാവും ഏറെ ആദരിക്കപ്പെടുന്ന സമാജികനുമാണ്. അദ്ദേഹം എന്റെ ആളാണ്. അദ്ദഹവുമായി ആരും പോരാട്ടത്തിനൊരുങ്ങേണ്ട. എന്റെ സ്വഭാവമാണ് അദ്ദേഹത്തിനും. മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു. സൗദി അറേബ്യയുടെ ഇസ്താംബുളിലെ സ്ഥാനപതി കാര്യാലയത്തിൽ വെച്ച് സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയെ കാണാതായ സംഭവത്തിൽ മൊണ്ടാനയിൽ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കവെയാണ് ട്രംപ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ട്രെംപിന്റെ അഭിപ്രായപ്രകടനത്തെ വിമർശിച്ച് ഗാർഡിയൻ എഡിറ്റർ ജോൺ മൽഹോളണ്ട് രംഗത്തെത്തി.ഒരു മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തെ ആഘോഷിക്കുന്ന ട്രംപിന്റെ നിലപാട് പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അമേരിക്കൻ ഭരണഘടനയ്ക്കു മേലുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാൽ ഖശോഗി മാത്രമല്ല, ലോകത്ത് വിവിധയിടങ്ങളിലുള്ള മാധ്യമപ്രവർത്തകർ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2ykSR5t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages