തിരിച്ചിറങ്ങിയത് കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്നെന്ന് യുവതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

തിരിച്ചിറങ്ങിയത് കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്നെന്ന് യുവതികള്‍

പമ്പ: തിരിച്ചിറങ്ങിയത് കുട്ടികളെ മുന്നിൽ നിർത്തിയുള്ള പ്രതിഷേധത്തെ തുടർന്നെന്ന് ശബരിമലയിൽ ദർശനം നടത്താനെത്തിയ യുവതികൾ. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിതയും മലയാളി രഹ്ന ഫാത്തിമയുമാണ് വെള്ളിയാഴ്ച രാവിലെ ശബരിമല കയറാനെത്തിയത്. എന്നാൽ നടപ്പന്തലിലെ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഇരുവരും തിരികെയിറങ്ങുകയായിരുന്നു. വേണമെങ്കിൽ ഞങ്ങൾക്ക് മുന്നോട്ടു പോകാമായിരുന്നു. ഞാൻ എന്റെ അവകാശത്തിനു വേണ്ടി പോരാടാനാണ് എത്തിയത്. എന്നാൽ കുട്ടികളെ മുൻനിർത്തിയുള്ള പ്രതിഷേധമായിരുന്നു മുകളിലുണ്ടായത്. കുട്ടികളെ അപകടത്തിലാക്കാൻ താത്പര്യമില്ലാത്തതു കൊണ്ടാണ് തിരിച്ചിറങ്ങിയതെന്നും കവിത പറഞ്ഞു. അയ്യപ്പനെ കാണണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇരുമുടിക്കെട്ട് തലയിലേന്തിയെത്തിയതെന്ന് രഹ്ന ഫാത്തിമ പറഞ്ഞു. എന്നാൽ അതിന് അവർ തന്നെ അനുവദിച്ചില്ല. അതിനാൽ ഇരുമുടിക്കെട്ട് ഇവിടെ ഉപേക്ഷിച്ചു പോവുകയാണെന്നും രഹ്ന പറഞ്ഞു. മല തിരിച്ചിറങ്ങിയ ശേഷം പമ്പയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. തടഞ്ഞതിന് അവർ എന്തു ന്യായീകരണമാണ് പറയാൻ പോകുന്നതെന്നും അറിയണമെന്നും രഹ്ന പറഞ്ഞു. ജീവന് ഭീഷണിയുണ്ട്. വീടിനു നേർക്ക് ആക്രമണമുണ്ടായെന്നും തന്റെ കുട്ടികൾ എവിടെയാണെന്ന് അറിയില്ലെന്നും രഹ്ന കൂട്ടിച്ചേർത്തു. സുരക്ഷ തരാം എന്ന പോലീസിന്റെ ഉറപ്പിന്മേലാണ് താൻ മലയിറങ്ങിയതെന്നും അവർ പറഞ്ഞു. മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് മടങ്ങിയത്. ഇത്രയെങ്കിലും പോകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രഹ്ന കൂട്ടിച്ചേർത്തു. content highlights:Kavitha jakkala and rehna fathima responds after returning from sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2yQFyZJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages