ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടുനല്‍കണമെന്ന് സന്തോഷ് പണ്ഡിറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടുനല്‍കണമെന്ന് സന്തോഷ് പണ്ഡിറ്റ്

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടുനല്‍കണമെന്ന വിമര്‍ശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തന്റെ വെബ്‌സൈറ്റിലൂടെയാണ് പണ്ഡിറ്റ് ഇത്തരമൊരു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ശബരിമല കുറച്ചു ദിവസത്തേയ്ക്ക് അടച്ചിടുകയാണ് വേണ്ടത്. സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്ത് ആകമാനം വാദപ്രതിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പണ്ഡിറ്റിന്റെ പ്രസ്താവന ശ്രദ്ദേയമാകുകയാണ്.

ദേവസ്വംബോര്‍ഡ് ശബരിമല ഭരണത്തില്‍ നിന്നു പിന്‍മാറുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുമെന്ന് പറയുന്ന താരം മാധ്യമങ്ങളെയും വിമര്‍ശിച്ചു. തത്സമയ വാര്‍ത്തകള്‍ക്കായി മാധ്യമങ്ങള്‍ ശബരിമലയില്‍ മത്സരിക്കുകയാണെന്നും ഭൂരിഭാഗം മാധ്യമങ്ങളും വിശ്വാസികള്‍ക്ക് എതിരാണെന്നും സന്തോഷ് പണ്ഡിറ്റ് വിമര്‍ശിക്കുന്നു.



from mangalam.com https://ift.tt/2q3eSks
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages