തിരുവന്തപുരം : ശബരിമല സ്ത്രീപ്രവേശന പ്രതിഷേധത്തില്‍ കുട്ടികളെ കവചമാക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി ലഭിച്ചു. സാമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമായ ജെ.ദേവികയാണ് സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി നല്‍കിയിരിക്കുന്നത്.
നിയമവിരുദ്ധമായ സമരങ്ങള്‍ക്ക് കുട്ടികളെ കവചമാക്കുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഘര്‍ഷം ഉണ്ടായാല്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി സമരത്തിന്റെ മുന്‍നിരയിലേയ്ക്ക് കുട്ടികളെ നിര്‍ത്തുകയാണ് സമരക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കാര്യം സന്നിധാനത്തു നിന്നുള്ള വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും ജെ.ദേവിക പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂര്‍ സ്വദേശിയായ ജസീറ എന്ന സ്ത്രീ സെക്രട്ടേറിയറ്റിന് മുന്നില്‍ മണല്‍ക്കടത്തുകാര്‍ക്ക് എതിരെ നടത്തിയ സമരത്തില്‍ കുട്ടികളെ ഉപയോഗിച്ചത് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞിരുന്നു. സമാന സാഹചര്യമായി കണക്കാക്കി ശബരിമല വിഷയത്തിലും ബാലാവകാശ കമ്മീഷന്‍ ഇടപെടണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
from mangalam.com https://ift.tt/2PIzudd
via IFTTT
No comments:
Post a Comment