ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൊട്ടു മുന്നോടിയായി നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനില്‍ ബിജെപി പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങുന്നു. നിലവിലെ എംഎല്‍എ മാരില്‍ പകുതി പേരെയും ഒഴിവാക്കി യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാനാണ് നീക്കം. 160 സിറ്റിംഗ് എംഎല്‍എമാരി 80 മുതല്‍ 100 പേര്‍ക്ക് വരെ പകരക്കാര്‍ വരുമെന്നാണ് സംസ്ഥാന ഘടകങ്ങളില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍.
മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ വിന്യസിപ്പിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന്റെ കൂടി ഭാഗമാണ് ഇത്. സ്ഥാനാര്‍ത്ഥികളുടെ മികവ് അളക്കാന്‍ പരമ്പരാഗത വഴികള്‍ക്ക് പുറമേ നരേന്ദ്രമോഡിയുടെ നമോ ആപ്പും ഉപയോഗിക്കും. തങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ നിലവാരം പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തിലാണ് ആപ്പ് ഉപയോഗപ്പെടുത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട കാര്യം നടത്താതെ പോകുന്ന എംഎല്‍എ മാര്‍ക്കിട്ട് പണി കൊടുക്കാന്‍ വോട്ടര്‍മാര്‍ക്ക് അവസരം കിട്ടുന്നതാണ് ഇത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് എതിരേ ഇതാദ്യമായി പാര്‍ട്ടി യുവത്വത്തെ ഉപയോഗിക്കാന്‍ പോകുകയാണെന്ന സൂചനയാണ് ഇതെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
കാര്യങ്ങള്‍ ഈ രീതിയില്‍ ആയാല്‍ ഇന്ത്യയിലെ ഏതൊരു പാര്‍ട്ടിയിലും നടക്കാന്‍ പോകുന്ന വലിയ മാറ്റമായിരിക്കും. ഇതിലൂടെ മറ്റു സംസ്ഥാനങ്ങളിലെയും ലോക്‌സഭയിലെയും അംഗങ്ങള്‍ക്ക് കൂടിയുള്ള സൂചന കൂടിയാണ് ഇത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി കണ്ടെത്തുമെങ്കിലും സംസ്ഥാനത്തിലെ ജാതി സമവാക്യങ്ങളും നിലവിലുള്ള എംഎല്‍എ മാരെ മാറ്റാന്‍ കാരണമായിട്ടുണ്ട്. കിഴക്കന്‍ രാജസ്ഥാനിലെ മീനാസില്‍ സമുദായിക നേതാവായ കിരോരി ലാല്‍ രാജ്യസഭാംഗം ആയതിന് ശേഷം പരമ്പരാഗതമായി ബിജെപിയെ പിന്തുണച്ചിരുന്നവര്‍ കോണ്‍ഗ്രസിലേക്ക് തിരിഞ്ഞിട്ടുണ്ട്.
from mangalam.com https://ift.tt/2P7Dsz7
via IFTTT
No comments:
Post a Comment