മസിനഗുഡി: വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടു ദിവസം ആരും അറിയാതെ കിടന്ന് വിനോദ സഞ്ചാരികള്‍ മരണത്തിന് കീഴടങ്ങിയ സംഭവത്തിന് മോഹന്‍ലാല്‍ ചിത്രം നീരാളിയുമായി സാമ്യം. മോഹന്‍ലാല്‍ സഞ്ചരിക്കുന്ന വാഹനം കൊക്കയ്ക്ക് സമീപം മറിഞ്ഞ് ആരും അറിയാതെ പോകുന്നതാണ് നീരാളിയുടെ പ്രമേയം. കൊടും വനത്തില്‍ ചുരംറോഡിലൂടെ പോകുന്ന വാഹനം മറിഞ്ഞ് അപകടകരമായ രീതിയില്‍ മരത്തില്‍ തങ്ങിനില്‍ക്കുകയാണ്. രക്ഷിക്കാന്‍ ആരുമെത്താതെ മോഹന്‍ലാലിന്റെ കഥാപാത്രം കുടുങ്ങി കിടക്കുകയാണ്. ഈ അവസ്ഥയിലായിരുന്നു യുവാക്കളും.
മസിനഗുഡിയില്‍ യുവാക്കളുടെ ജീവനെടുത്ത അപകടവും സമാനമായ രീതിയിലായിരുന്നു. കല്ലട്ടിച്ചുരത്തില്‍ നിന്നു നിയന്ത്രണം വിട്ട വാഹനം കൊക്കയിലേയ്ക്ക് പതിച്ച് ആരുമറിയാതെ കിടന്നത് 2 ദിവസം. ഗുരുതര പരുക്കേറ്റ കൂട്ടുകാര്‍ ഇഞ്ചിഞ്ചായി മരിക്കുന്നതു നിസ്സഹായതയോടെ നേരില്‍ക്കാണേണ്ടി വന്നവരാണ് ചെന്നൈ സ്വദേശികളായ അരുണും രാമരാജേഷും. ഉറ്റസുഹൃത്തുക്കളുടെ ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹങ്ങള്‍ക്കൊപ്പം ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തില്‍ സഹായത്തിനാരുമില്ലാതെ അവര്‍ രണ്ടു ദിവസം കഴിഞ്ഞു. 200 അടി താഴ്ചയിലേക്കു വീണ കാറിന്റെ വാതില്‍ അപകടത്തിനിടെ തുറക്കാനാകാത്ത വിധം അടഞ്ഞു പോയിരുന്നു.
[IMG]
ഗുരുതരപരുക്കേറ്റ ഇബ്രാഹിം, ജയകുമാര്‍, അമര്‍നാഥ്, ജൂഡ്, രവിവര്‍മ എന്നിവര്‍ 2 ദിവസത്തിനുള്ളില്‍ മരിച്ചു. ഓരോരുത്തരായി മരിക്കുന്നതു കണ്ടുനില്‍ക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളില്‍നിന്നുള്ള പുഴുക്കള്‍ എത്തി. രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നെങ്കില്‍ ഇവരുടെ ജീവനും അപകടത്തിലായേനെ. വാതിലുകള്‍ അടഞ്ഞനിലയിലായിരുന്ന കാര്‍ വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.
from mangalam.com https://ift.tt/2ICJamP
via IFTTT
No comments:
Post a Comment